Featured

രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റ ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാനെകുറിച്ചറിയാം…

രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ ഇന്ന് രാവിലെയാണ് ചുമതലയേറ്റത്. ദേശീയ യുദ്ധ സ്മാരകത്തിൽ അനിൽ ചൗഹാൻ പുഷ്പചക്രം അർപ്പിച്ചതിന് ചുമതലയേറ്റത്. അനിൽ ചൗഹാൻ സ്ഥാനമേൽക്കുന്നതിനു സാക്ഷിയാവാൻ അദ്ദേഹത്തിൻ്റെ 92 വയസുള്ള പിതാവുമുണ്ടായിരുന്നു. ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച ജനറൽ ബിപിൻ റാവത്തിന് ശേഷം ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം. 40 വർഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ച അനിൽ ചൗഹാൻ കഴിഞ്ഞ വർഷമായിരുന്നു വിരമിച്ചത്.

2021 മെയ് 31-ന് ഈസ്റ്റേൺ ആർമി കമാൻഡറായിട്ടാണ് അനിൽ ചൗഹാൻ വിരമിച്ചത്. കര, നാവിക, വ്യോമ സേനകളിൽ നിന്ന് വിരമിച്ചവരേയും സിഡിഎസ് നിയമനത്തിന് പരിഗണിക്കാൻ വ്യവസ്ഥ ചെയ്ത് ജൂണിൽ കേന്ദ്രം സേനാ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നു. 65 വയസ്സ് വരെയാണ് സംയുക്ത സൈനിക മേധാവിയുടെ സേവന കാലാവധി. നാല് പതിറ്റാണ്ടോളം രാജ്യത്തെ സേവിച്ച അനിൽ ചൗഹാൻ, സേനയിൽ സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്.

1961 മെയ് 18-നാണ് ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) അനില്‍ ചൗഹാന്‍ ജനിച്ചത്. 1981-ല്‍ അദ്ദേഹം ഇന്ത്യന്‍ ആര്‍മിയുടെ ഗൂര്‍ഖ റൈഫിള്‍സില്‍ ചേര്‍ന്നു. ഖഡക്വാസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെയും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. മേജര്‍ ജനറല്‍ റാങ്കിലായിരിക്കുമ്പോള്‍, നോര്‍ത്തേണ്‍ കമാന്‍ഡിലെ ബാരാമുള്ള സെക്ടറിലെ ഇന്‍ഫന്‍ട്രി ഡിവിഷന്‍ കൈകാര്യം ചെയ്തു. പിന്നീട് അദ്ദേഹം ലെഫ്റ്റനന്റ് ജനറലായപ്പോള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ സേനയെ നയിച്ചു. തുടര്‍ന്ന് ഈസ്റ്റേണ്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫായി സേവനമനുഷ്ഠിച്ചു. 2019 സെപ്റ്റംബറില്‍ ഈ പദവിലെത്തിയ അനില്‍ ചൗഹാന്‍ 2021 മെയ് മാസത്തിലാണ് വിരമിച്ചത്.

അനിൽ ചൗഹാൻ തീവ്രവാദം ഉന്മൂലനം ചെയ്യുന്നതിൽ ഇപ്പോഴും വിദഗ്ദനായിരുന്നു. അതുകൊണ്ട് തന്നെ
ഭീകരവാദം ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അനില്‍ ചൗഹാന്‍ എന്നും അറിയപ്പെട്ടിരുന്നത്. ജമ്മു കശ്മീരില്‍ നിയമിതനായപ്പോള്‍ സൈന്യത്തിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഏറെ അനുഭവസമ്പത്തുമായി വടക്കുകിഴക്കന്‍ മേഖലയില്‍ എത്തിയപ്പോള്‍ അവിടെയും തീവ്രവാദം തുടച്ചുനീക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വിവിധ കമാന്‍ഡുകളിലെ അദ്ദേഹത്തിന്റെ നിയമനം തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ശക്തിപ്പെടുത്തി.

കൂടാതെ അംഗോളയിലെ യുഎന്‍ മിഷനില്‍ അനില്‍ ചൗഹാന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 മെയ് 31-ന് വിരമിച്ചതിന് ശേഷവും, രാജ്യത്തിന്റെ സുരക്ഷയും തന്ത്രവും തീരുമാനിക്കാനുള്ള പ്രവര്‍ത്തനം അദ്ദേഹം തുടര്‍ന്നു. ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍സിന്റെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. കരസേനയിലെ വിശിഷ്ടവുമായ സേവനം പരിഗണിച്ച് അദ്ദേഹം പരം വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, സേന മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവയ്ക്ക് ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്.

https://youtu.be/77gbuQWDlow

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

6 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

1 day ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

1 day ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago