പൊറോട്ട ആരോഗ്യം നൽകുന്നതോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ | PEROTTA
നമുക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ട വിഭവമാണ് പൊറോട്ട എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഏറ്റവും അധികം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും പൊറോട്ടയാണെന്നതാണ് വസ്തുത. മൈദ കൊണ്ടുണ്ടാക്കുന്ന പൊറോട്ട അത്യാവശ്യം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും വല്ലപ്പോഴും കഴിക്കുന്നത് കൊണ്ട് തെറ്റില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
പൊറോട്ട കഴിച്ചത് കൊണ്ട് മാത്രം ഏതെങ്കിലും പ്രത്യേക രോഗങ്ങള്‍ ഉണ്ടായതായി ഗവേഷകര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. അങ്ങനെ കണ്ടെത്തണമെങ്കില്‍ ഒരു ബാഗത്ത് പൊറോട്ട കഴിക്കുന്നവര്‍ മാത്രവും മറുഭാഗത്ത് ഇതര വസ്തുക്കള്‍ മാത്രം കഴിക്കുന്നവരും ഉള്‍പ്പെടുന്ന കേസ് കണ്‍ട്രോള്‍ പഠനങ്ങള്‍ ഉണ്ടാവേണ്ടി വരും.

