കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ജീവപര്യന്തം വിധിച്ച് കോടതി. തഴുത്തല ചേരിയില്‍ പുഞ്ചിരിച്ചിറ കോളനിയില്‍ സുനില്‍ഭവനത്തില്‍ സുനിലാണ് പ്രതി. ജീവപര്യന്തത്തിന് പുറമേ കഠിനതടവും പിഴയും വിധിച്ചു.
കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍ കോടതി ജഡ്ജ് കെ.എന്‍.സുജിത്ത് ശിക്ഷിച്ചത്. പട്ടികജാതി-വര്‍ഗ പീഡന നിയമപ്രകാരം ജീവപര്യന്തവും 50,000 രൂപയും പോക്‌സോ ആക്ടിലെ നാലാംവകുപ്പ് പ്രകാരം പത്തുവര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും പോക്‌സോ ആക്ടിലെ എട്ടാം വകുപ്പ് പ്രകാരം മൂന്നു വര്‍ഷം തടവും 50,000 രൂപ പിഴയും, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 450 വകുപ്പ് പ്രകാരം ഏഴുവര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷവും ഒരു മാസവും കൂടി തടവ് അനുഭവിക്കണം.

