Thursday, December 18, 2025

2022-23 അദ്ധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായി; സൃഷ്ടിക്കേണ്ടത് 2,313 സ്‌കൂളുകളിലായി 6,005 തസ്തികകൾ!!

തിരുവനന്തപുരം : സംസ്ഥാനത്തിലെ 2022-23 അദ്ധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായി. സംസ്ഥാനത്തിലുടനീളമുള്ള 2,313 സ്‌കൂളുകളിലായി 6,005 തസ്തികകളാണ് ആകെ സൃഷ്ടിക്കേണ്ടത്. ഇതുസംബന്ധിച്ച ശുപാർശ വിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിന് കൈമാറി. 1,106 സർക്കാർ സ്കൂളുകളിലായി 3,080 തസ്തികകളും 1,207 എയിഡഡ് സ്കൂളുകളിലായി 2,925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ അദ്ധ്യാപക തസ്തിക 5,906 ഉം അനദ്ധ്യാപക തസ്തിക 99 ഉം ആണ്.

ഏറ്റവും കൂടുതൽ തസ്തികകൾ സൃഷ്ടിക്കേണ്ടത് മലപ്പുറം ജില്ലയിലാണ്. ജില്ലയിൽ സർക്കാർ മേഖലയിൽ 694 ഉം എയ്ഡഡ് മേഖലയിൽ 889 ഉം തസ്തികകൾ വേണം. 62 തസ്തികകളുമായി ഏറ്റവും കുറവ് തസ്തികകൾ പത്തംതിട്ട ജില്ലയിലാണ്.

Related Articles

Latest Articles