Wednesday, May 15, 2024
spot_img

കൊച്ചി ടു കാശ്മീർ.. ! കിടിലൻ പാക്കേജുമായി ഐആർസിടിസി, കാഴ്ചകൾ വേറെ ലെവൽ

അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുവാൻ തയ്യാറായി ഇരിക്കുന്നവർക്കു മുന്നിലേക്ക് നിരസിക്കുവാൻ പറ്റാത്ത ഒരു പാക്കേജുമായി വന്നിരിക്കുകയാണ് ഐആര്‍സി‌ടിസി . ഇത്തവണത്തെ യാത്ര കൊച്ചിയിൽ നിന്നുമാണ്. കാശ്മീരിലെ കാണാ നാടുകളും അറിയപ്പെടാത്ത കാഴ്ചകളും ഉള്‍പ്പെടുത്തിയൊരു യാത്ര.കാശ്മീർ-ഹെവൻ ഓൺ എർത്ത് എക്സ് കൊച്ചി എന്നു പേരിട്ടിരിക്കുന്ന ഈ യാത്ര നിങ്ങളെ നിരാശരാക്കാത്ത ഒരു പാക്കേജാണ്. കാശ്നീരിൽ നിങ്ങൾ കാണണം എന്നാഗ്രഹിക്കുന്ന ഇടങ്ങളെല്ലാം ഉൾപ്പെടുത്തിയ പാക്കേജ് അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനിൽക്കുന്നു.
ആദ്യ ദിവസം കൊച്ചിയിൽ നിന്നും യാത്ര ആരംഭിക്കുന്നത് രാവിലെ 6.40നാണ് . വിമാനം വൈകിട്ട് 3.45ന് ശ്രീനഗർ വിമാനത്താവളത്തിൽ എത്തിച്ചേരും. എയർപോർട്ടില്‍ നിന്നും നിങ്ങളെ നേരെ ഹോട്ടലിലേക്കാണ് കൊണ്ടുപോകുന്നത്.രാത്രിയിലെ ഭക്ഷണവും താമസവും ഇവിടെ തന്നെ ലഭ്യമാക്കും.

രണ്ടാം ദിവസം ഭക്ഷണത്തിനു ശേഷം യാത്രകൾക്കും കാഴ്ചകൾക്കും തുടക്കമാതും. ആദ്യം പോകുന്നത് പഹൽഗാമിലേക്കാണ്. പോകുന്ന വഴിയിൽ കുങ്കുമപ്പൂ പാടങ്ങളും ആപ്പിൾ തോട്ടങ്ങളും കാണാം. അതിനു ശേഷം താഴ്വരകളുടെ മനോഹരമായ കാഴ്ചകളിലേക്ക് ചെല്ലാം. ആരു വാലി , ബേതബ് വാലി എന്നിവിടങ്ങളിലെ അത്ഭുത ലോകമാണ് സഞ്ചാരികൾ അടുത്തതായി കാണുന്നത്. വൈകുന്നേരം ശ്രീനഗറിലേക്കുള്ള മടക്കയാത്രയിൽ പ്രസിദ്ധമായ, ചരിത്രപ്രാധാന്യമുള്ള അവന്തിപുരയും സന്ദർശിക്കും. രാത്രി താമസവും ഭക്ഷണവും ശ്രീനഗറിലെ ഹോട്ടലിൽ തന്നെ ഒരുക്കിയിട്ടുണ്ട്.മൂന്നാം ദിവസം സോന്മാർഗിലേക്കുള്ള യാത്രകളും രസകരമായ കാഴ്ചകളും ഉൾപ്പെടുന്നതാണ് മൂന്നാമത്തെ ദിവസത്തെ കാഴ്ചകൾ. രാവിലെ ഭക്ഷണത്തിനു ശേഷം സീറോ പോയിന്‍റ്, തജിവാസ് ഗ്ലേസിയർ എന്നിവിടങ്ങളാണ് കാണുന്നത്. വൈകുന്നേരത്തോടു കൂടി തിരികെ ശ്രീനഗറിലേക്കു വരും.

നാലാം ദിവസം രാവിലെ ഭക്ഷണത്തിനു ശേഷം നേരെ ഗുൽമാർഗിലേക്കാണ് നാലാമാത്തെ ദിവസത്തെ യാത്ര. മഞ്ഞിനും മഞ്ഞുകാല വിനോദങ്ങൾക്കും പേരുകേട്ട ഗുൽമാര്‍ഗിൽ ഭംഗിയാര്‍ന്ന ഒരുപാട് കാര്യങ്ങൾ ആസ്വദിക്കുവാനുണ്ട്. പ്രസിദ്ധമായ ഗൊണ്ടോള യാത്ര ഇവിടെ നിങ്ങൾക്ക് കാണാം. എന്നാൽ ഇതിൽ കയറുവാൻ സ്വന്തം പണം നല്കേണ്ടി വരും. കാരണം ഇത് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടില്ല. തുടർന്ന് വൈകുന്നേരത്തോടു കൂടി മടങ്ങി ശ്രീനഗറിലെത്തും. . രാത്രി താമസവും ഭക്ഷണവും ശ്രീനഗറിലെ ഹോട്ടലിൽ ആണ്.അഞ്ചാമത്തെ ദിവസം ശ്രീനഗറിൽ തന്നെയുള്ള കാഴ്ചകളാണ് കാണുന്നത്. ഹസ്രത്ബാൽ ദർഗാ, ആദി ശങ്കരാചാര്യ ക്ഷേത്രം, മുഗൾ ഗാര്‍ഡനുകൾ- നിഷാത് ബാദ്, ഷാലിമാർ ബാഗ് തുടങ്ങിയവ കാണും. വൈകിട്ട് ദാൽ തടാകത്തില്‍ ശിക്കാര വള്ളങ്ങളിൽ കയറാം. ഇതും പാക്കേജിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ നേരിട്ട് പണമടച്ച് വേണം ചെയ്യുവാൻ. രാത്രിയിലെ ഭക്ഷണവും താമസവും ശ്രീ നഗറിലെ ഹൗസ് ബോട്ടിൽ ആയിരിക്കും. യാത്രയിലെ പ്രധാന കാര്യങ്ങളിലൊന്നാണിത്.

ആറാം ദിവസം കാശ്നീരിലെ അവസാന ദിവസമാണിത്. രാവിലെ ഭക്ഷണത്തിനു ശേഷം ഹൗസ് ബോട്ടിൽ നിന്നും ചെക്ക് ഔട്ട് ചെയ്യും. തുടർന്ന് വിമാനത്താവളത്തിലേക്ക് വരും. രാവിലെ 11.40നാണ് ഇവിടെ നിന്നുള്ള മടക്ക വിമാനം. അത് രാത്രി 9.40ന് കൊച്ചി വിമാനത്താവളത്തിൽ എത്തും.വെറും 19040 രൂപയ്ക്ക് ഏഴു പകൽ കാശ്മീരിൽ കറങ്ങാം.. കിടിലൻ പാക്കേജുമായി ഐആര്‍സിടിസിവെറും 19040 രൂപയ്ക്ക് ഏഴു പകൽ കാശ്മീരിൽ കറങ്ങാം.

Kashmir-Heaven on Earth Ex Kochi എന്ന ഈ പാക്കേജ് അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന യാത്രയാണ്. മാർച്ച് 20ന് ആരംഭിക്കുന്ന യാത്ര മാർച്ച 25ന് തിരികെ വരും.ആളുകൾ യാത്രയിൽ തിരഞ്ഞെടുക്കുന്ന താമസ സൗകര്യങ്ങളും മറ്റും അനുസരിച്ചാണ് നിരക്ക് തീരുമാനിക്കുന്നത്. സിംഗിൾ ഒക്യുപൻസിക്ക് (സിംഗിൾ റൂമിൽ)50, 850 രൂപയും ഡബിൾ ഒക്യുപൻസിക്ക് (ഡബിൾ റൂമിൽ ഒരാൾക്ക് ) 41,350 രൂപയും ട്രിപ്പിൾ ഒക്യുപൻസിക്ക് (മൂന്ന് പേർക്ക് താമസിക്കുവാൻ കഴിയുന്ന മുറിയിൽ ഒരാൾക്ക് റൂമിൽ ഒരാൾക്ക് ) 0,550 രൂപയും ആണ് നിരക്ക്. കുട്ടികളിൽ 5-11 പ്രായത്തിൽ ബെഡ് ആവശ്യമുള്ളവർക്ക് 37,500 രൂപയും ബെഡ് ആവശ്യമില്ലാത്തവർക്ക് 35,200 രൂപയും 2-4 പ്രായത്തിൽ ബെഡ് ആവശ്യമില്ലാത്ത കുട്ടിക്ക് 29,450 രൂപയും ആണ് ടിക്കറ്റ് നിരക്ക്.

Related Articles

Latest Articles