Friday, January 2, 2026

കുറഞ്ഞ പ്രീമിയത്തില്‍ തുടങ്ങാം ; പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ആറ് തരം

ഈ കോവിഡ് കാലത്ത് സാമ്പത്തിക സുരക്ഷാ നടപടികളില്‍ പ്രധാനമാണ് ലൈഫ് ഇന്‍ഷൂറന്‍സ്. ചെറിയൊരു തുക എന്നും നാളേക്കായി കരുതുന്നത് നമുക്കൊപ്പമുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സഹായിക്കും. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നമ്മള്‍ തെരഞ്ഞെടുക്കുന്ന പോളിസികളും നമ്മുടെ വരുമാനത്തിനൊത്തത് ആകണം. ചെറിയ പ്രീമിയം തുകയില്‍ തുടങ്ങാവുന്ന എന്നാല്‍ മെച്ചപ്പെട്ട ആദായം ലഭിക്കുന്ന പോളിസിയാണ് നല്ലത്. അത്തരത്തിലൊന്നാണ് പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്

പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്
കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പോസ്റ്റ് ഓഫീസ്,എല്‍ഐസി എന്നീ സ്ഥാപനങ്ങളാണ് പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് വാഗ്ദാനം ചെയ്യുന്നത്. പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളുടെ പ്രധാന പ്രത്യേകത ഏറ്റവും ചുരുങ്ങിയ പ്രീമിയം തുകയില്‍ ആരംഭിക്കാമെന്നതാണ്. ആറുതരം പോളിസികളാണ് ഈ വിഭാഗത്തിലുള്ളത്. സുരക്ഷ,സന്തോഷ് ,സുവിധ,സുമംഗള്‍,കപ്പിള്‍ സുരക്ഷ,ചൈല്‍ഡ് ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതികളാണിവ. നേരത്തെ സര്‍ക്കാര്‍ ജീവനക്കാരായ വ്യക്തികള്‍ക്ക് മാത്രമായിരുന്നു ഈ പോളിസി.എന്നാല്‍ ഇപ്പോള്‍ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും പ്രൊഫഷണലുകള്‍ക്കും പോളിസി വാങ്ങാനാകും

പരിരക്ഷ ജീവിതകാലം മുഴുവന്‍നല്‍കുന്ന പോളിസി
ജീവിതകാലം മുഴുവന്‍ പരിരക്ഷ നല്‍കുന്ന ഓള്‍ലൈഫ് അഷ്വറന്‍സ് പോളിസിയും ഉണ്ട്. 80 വര്‍ഷത്തിലാണ് പോളിസി മെച്വര്‍ഡ് ആകുന്നത്. അതായത് പോളിസി ഉടമക്ക് എണ്‍പത് വയസ് പൂര്‍ത്തിയാകുമ്പോള്‍ മെച്ച്വൂരിറ്റിയാകും.55 വയസ്,58 വയസ്,60 വയസ് എന്നി വയസുകള്‍ വരെ പ്രീമിയം അടയ്ക്കാം. പത്തൊമ്പത് വയസ് മുതല്‍ 55 വയസുവരെ പ്രായമുള്ളവര്‍ക്കാണ് പോളിസി വാങ്ങാന്‍ സാധിക്കുക.

ഇരുപതിനായിരം രൂപയാണ് കുറഞ്ഞ അഷ്വര്‍ഡ് തുക. അമ്പത് ലക്ഷം രൂപയാണ് പരമാവധി ഉറപ്പുനല്‍കുന്നത്. പോളിസി ആരംഭിച്ച് നാലുവര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞാല്‍ വായ്പാ സൗകര്യവും ഉപയോക്താവിന് ലഭിക്കും. ഇനി മൂന്ന് വര്‍ഷത്തിന് ശേഷം പോളിസി സറണ്ടര്‍ ചെയ്യാനും സാധിക്കും. പോളിസിക്ക് മേല്‍ ബോണസും ലഭിക്കും. ആയിരം രൂപയ്ക്ക് 76 രൂപ എന്ന നിരക്കിലാണ് ബോണസ് ലഭിക്കുക.

സന്തോഷ് പോളിസി
പത്തൊന്‍പത് വയസ് മുതല്‍ അമ്പത്തിയഞ്ച് വയസ് വരെ പ്രായമുള്ള വ്യക്തികള്‍ക്ക് ഈ പോളിസികള്‍ വാങ്ങാം. 35 വയസ്,40 വയസ്,50 വയസ്,58 വയസ്,60 വയസ് എന്നിങ്ങനെയാണ് പോളിസിയുടെ മെച്യുരിറ്റി കാലയളവ് നിശ്ചയിച്ചിരിക്കുന്നത്. ഉറപ്പുനല്‍കുന്ന ഏറ്റവും കുറഞ്ഞ തുക ഇരുപതിനായിരവും പരമവാധി തുക അമ്പത് ലക്ഷവുമാണ് പോളിസി ഉറപ്പുനല്‍കുന്നത്. പോളിസി തുടങ്ങി മൂന്ന് വര്‍ഷം പിന്നിട്ടാല്‍ വായ്പാ സൗകര്യവും ലഭ്യമാണ്. ഓരോ ആയിരം രൂപയ്ക്കും 52 രൂപ വീതമാണ് ബോണസ് ലഭിക്കുക.

Related Articles

Latest Articles