Sunday, December 21, 2025

വൈദ്യുതി നിലച്ചു! പിന്നാലെ ഒരു സംഘം കെഎസ്ഇബി ഓഫീസ് ആക്രമിച്ചു; പോലീസിൽ പരാതി നൽകി ഓഫീസ് ജീവനക്കാർ

കോഴിക്കോട് : വൈദ്യൂതി നിലച്ചതിനു പിന്നാലെ ഒരു സംഘം കെഎസ്ഇബി ഓഫീസ് ആക്രമിച്ചതായി പരാതി. കോഴിക്കോട് പന്തീരാങ്കാവിലാണ് ഒരു സംഘം എത്തി ഓഫീസിന് നാശനഷ്ടം വരുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഓഫീസ് ആക്രമിച്ചത്. സംഭവത്തിൽ സെക്ഷൻ ഓഫീസ് ജീവനക്കാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഓഫീസിന്റെ ബോർഡ് തകർത്തു എന്നാണ് ജീവനക്കാരുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, ജീവനക്കാരുടെ അനാസ്ഥ കാരണമാണ് പ്രദേശത്ത് കറണ്ട് പോവുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. വൈദ്യുതി ഉപയോഗം കൂടുന്നതിനാൽ 8 ട്രാൻഫോമുകൾ ഓഫ് ചെയ്യൻ കൺട്രോൾ റൂമിൽ നിന്ന് നിർദ്ദേശം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് വൈദ്യൂതി ഓഫ് ആക്കിയത് എന്നാണ് ജീവനക്കാർ പറയുന്നത്.

Related Articles

Latest Articles