Tuesday, June 18, 2024
spot_img

പവർകട്ട് ചതിച്ചാശാനെ….!! ആള് മാറി താലികെട്ടി; സംഭവം മധ്യപ്രദേശിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ പവർക്കട്ട് മൂലം ആള് മാറി താലികെട്ടി. വിവാഹം സൽക്കാരവും കഴിഞ്ഞ് വീട്ടിലേക്ക് പോവുകയും തുടർന്ന് വീടെത്തിയപ്പോഴാണ് വധു മാറിപ്പോയ വിവരം വരന്മാർ അറിയുന്നത്. സഹോദരിമാരായ നികിതയുടെയും കരീഷ്മയുടെയും വിവാഹത്തിനാണ് വ്യത്യസ്തമായ സംഭവം അരങ്ങേറിയത്. ഭോല, ഗണേഷ് എന്നീ വരന്മാരുമായി ഇവരുടെ വിവാഹം ഉറപ്പിച്ചിരുന്നു.

എന്നാൽ കല്യാണ സമയത്ത് കറണ്ട് പോയി. മാത്രവുമല്ല രണ്ട് യുവതികളും മുഖം മറയ്‌ക്കുന്ന വസ്ത്രം ധരിച്ചതിനാൽ വരന്മാർക്ക് അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോയി. അതേസമയം വിവാഹ സൽക്കാരവും കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് ഇവർക്ക് ആള് മാറിപ്പോയ വിവരം അറിഞ്ഞത്. എല്ലാവരും അത്ഭുതപ്പെട്ട് പോയെങ്കിലും പിന്നീട് കുടുംബക്കാരുമായി സംസാരിച്ച് വീണ്ടും വിവാഹം നടത്തുകയായിരുന്നു.

Related Articles

Latest Articles