Kerala

ഏഴുദിവസം മുഴങ്ങിയ മന്ത്രോച്ചാരണങ്ങൾ നിശബ്ദതയ്ക്കു വഴിമാറി; യാഗാവസാനം വരുണപ്രസാദമായി ഇടിയോടുകൂടിയ മഴ! മഹാമംഗളാരതിയോടെ വിശ്വകീർത്തി നേടിയ പ്രപഞ്ചയാഗം സമംഗളമായി!

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി പൗർണ്ണമിക്കാവിൽ നടന്ന പ്രപഞ്ചയാഗം സമംഗളം സമാപിച്ചു. ഏഴുദിവസം മുഴങ്ങിയ മന്ത്രോച്ചാരണങ്ങൾ നിശബ്ദതയ്ക്കു വഴിമാറി. യാഗാവസാനം വരുണപ്രസാദമായി ഇടിയോടുകൂടിയ മഴ യാഗഭൂമിയിലേയ്ക്ക് പെയ്‌തിറങ്ങി. ഭക്തമാനസങ്ങൾക്ക് ജന്മസായൂജ്യവും തികഞ്ഞ സംതൃപ്തിയും. പൗർണ്ണമിയിലെ നിറനിലാവ് നിറഞ്ഞാടിയ പൗർണ്ണമിക്കാവിലെ സംഘാടകരെ പോലും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള തിരക്കാണ് പ്രപഞ്ചയാഗത്തിൽ അനുഭവപ്പെട്ടത്.

പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ച് യാഗകുണ്ഡങ്ങളിലാണ് ഒരേ സമയം മന്ത്രോച്ചാരണങ്ങൾ നടന്നത്.ഇന്നലെ നേപ്പാളിലെ പശുപതി നാഥ ക്ഷേത്രത്തിലെ മൂൽഭട്ടായ ഗണേഷ് ഭട്ടുൾപ്പെടെ കന്യാകുമാരി,കാശി, രാമേശ്വരം, കാളഹസ്തി, മഹാകാലേശ്വർ തുടങ്ങി മഹാക്ഷേത്രങ്ങളിലെ ആചാര്യൻമാർ യാഗശാലയിൽ പ്രപഞ്ചയാഗത്തിലെ പൂജകളിൽ പങ്കെടുത്തു.

യാഗാചാര്യനായ കൈലാസപുരി സ്വാമിയേയും മഠാധിപതിയായ സിൻഹാ ഗായത്രിയേയും കാണാനും അനുഗ്രഹം വാങ്ങാനും മണിക്കൂറുകളോളമാണ് കൈക്കുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെ കാത്ത് നിന്നത്.ഒരടി പോലും നടക്കാൻ കഴിയാത്ത സോന എന്ന വീട്ടമ്മയും ഭർത്താവ് രോഹിത്തും കുട്ടികളായ കേശുവും കാശിയും കൈലാസപുരി സ്വാമിയെ കാണാൻ കാത്തിരുന്നത് പലർക്കും സുഖമില്ലാതെ വീട്ടിൽ ഒതുങ്ങി കൂടുന്നവരെ അമ്പലത്തിൽ കൊണ്ടുവരാൻ പ്രചോദനമായി. ഹിന്ദി സിനിമാ രംഗത്തുള്ളവർ തങ്ങളുടെ സിനിമകൾ വിജയിക്കുന്നതിനായി ആശ്രയിക്കുന്ന ബോംബെയിലെ സുവർണ്ണ ബാബയും പ്രപഞ്ചയാഗത്തിൽ ശ്രദ്ധിക്കപ്പെട്ട ആചാര്യനാണ്.ഇന്നലെ സംവിധിയകൻ ഷാജി കൈലാസും അഭിനേത്രിയും അവതാരകയുമായ ചിത്രയും യാഗശാലയിലെത്തി.

ഒരേ സമയം യാഗശാലയിലും ക്ഷേത്രത്തിനകത്തും മന്ത്രങ്ങളും പൂജകളും പുറത്ത് ലളിതാ സഹസ്രനാമം ജപവും വേദപാരായണവും കലാപരിപാടികളും പുസ്തക പ്രകാശനവും പ്രസംഗങ്ങളും നടന്നതും മറ്റൊരു അപൂർവതയായിരുന്നു. ഇന്നലെ രാത്രി നടന്ന ഗുരുസി പൂജയോടെ പ്രപഞ്ചയാഗം സമാപിച്ചു.ഇനി മേയ് അഞ്ചാം തീയതിയേ പൗർണ്ണമിക്കാവിലെ ക്ഷേത്ര നട തുറക്കൂ. യാഗത്തിൽ പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ ഭക്തരോടും പ്രപഞ്ചയാഗത്തിൻ്റെ സ്വാഗത സംഘം ചെയർമാൻ പത്മവിഭൂഷൺ ഡോ.ജി.മാധവൻ നായർ ദേവിയുടെ നാമത്തിൽ നന്ദി പറഞ്ഞു.

Kumar Samyogee

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള!! മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്ന് എസ്ഐടി ! കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : ശബരിമല സ്വ‍ര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…

3 hours ago

ഹംഗേറിയൻ ഇതിഹാസ സംവിധായകൻ ബേലാ താർ അന്തരിച്ചു! കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് സ്ലോ സിനിമയുടെ ഉപജ്ഞാതാവ്

ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…

4 hours ago

ഇസ്‌ലാമിസ്റ്റുകൾ വിദ്വേഷ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നേപ്പാളിൽ വർഗീയ സംഘർഷം!കർഫ്യൂ; അതിർത്തി അടച്ച് ഇന്ത്യ

കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…

4 hours ago

ധൈര്യമുണ്ടെങ്കിൽ എന്നെ പിടികൂട് .. ഞാൻ കാത്തിരിക്കുന്നു !!! മഡൂറോ മോഡലിൽ ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര

വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…

5 hours ago

ആർഷ സാഹിത്യ പരിഷത്തിന്റെ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി പുരസ്‌കാര അലങ്കരണ സഭ;’ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്ക്

ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…

6 hours ago

കരൂർ റാലി ദുരന്തം: വിജയ്‌യ്ക്ക് സിബിഐ സമൻസ്; ദില്ലിയിലെ ആസ്ഥാനത്ത് ജനുവരി 12-ന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…

7 hours ago