Featured

വെട്ടിലായി ആനിരാജ ; കേരളാ പോലീസ് RSS എങ്കിൽ പിണറായി വിജയൻ മുഖ്യശിക്ഷകോ? ഫേസ്ബുക് കുറിപ്പുമായി പ്രതീഷ് വിശ്വനാഥ്

കേരള പോലീസിനെതിരെ വിചിത്ര ആരോപണമുയർത്തിയിരിക്കുന്ന സിപിഐ നേതാവ് ആനി രാജ വെട്ടിലായിരിക്കുകയാണ് ഇപ്പോൾ. കേരള പോലീസില്‍ ആര്‍എസ്‌എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നും സ്ത്രീസുരക്ഷാ നയത്തിനെതിരെ ബോധപൂർവ്വമായി പോലീസ് ഇടപെടുന്നുവെന്നും ആരോപണമുയർത്തിയ ആനി രാജയ്ക്ക് പാർട്ടിക്കകത്തും പുറത്ത് നിന്നുമായി അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും നിരവധിയാണ്. പൊലീസിനെതിരായ ആനി രാജയുടെ പരാമര്‍ശത്തില്‍ സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് കടുത്ത എതിര്‍പ്പാണ് ഉണ്ടായിരിക്കുന്നത്. ആനി രാജയുടെ പരാമര്‍ശം തള്ളിയിരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സിപിഐക്ക് പരാതിയില്ല എന്നും. വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാനം പറഞ്ഞിരിക്കുകയാണ്.
അതേസമയം ഈ വിഷയത്തിൽ ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥ് ആനിരാജയ്ക്കുള്ള മറുപടിയായി ഒരു കുറിപ്പ് പങ്കു വെയ്ക്കുകയാണ് സോഷ്യൽ മീഡിയയിൽ
ആ കുറിപ്പ് ഇങ്ങനെ…


കേരള പോലീസില്‍ ആര്‍.എസ്എസ് ഫ്രാക്ഷനാണത്രേ.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആദ്യമായി ആഗസ്റ്റ് 15 നെ അംഗീകരിക്കുകയും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതായി സമ്മതിക്കുകയും ചെയ്തു. അതിനു കാരണമായി പറഞ്ഞ പത്രകുറിപ്പിലും ആര്‍.എസ്.എസ് നെ വലിച്ചിടാന്‍ ആയിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് താത്പര്യം.
ദിവസം മൂന്നു നേരം ഭക്ഷണത്തിനു മുമ്പും പിമ്പും ഓരോ ആര്‍.എസ്.എസ് പരാമര്‍ശം നടത്തിയാല്‍ മുസ്ലീം വോട്ട് കിട്ടും എന്ന പ്രതീക്ഷയിലാണ് സൂര്യന് താഴെയുള്ള എന്തിലും സംഘപരിവാറിന്‍റെ പേര് വലിച്ചിഴക്കുന്നതെങ്കില്‍ ആയിക്കോളൂ, ഞങ്ങള്‍ക്ക് നിങ്ങളോട് സഹതപിക്കാനേ കഴിയൂ.


കാരണം നിലനില്‍പ്പ് അപകടത്തിലായി കഴിഞ്ഞ കനല്‍ തരി കഴുതപ്പുലിക്ക് ജീവിച്ചിരുപ്പുണ്ടെന്ന് അറിയിക്കാന്‍ കടുവാ ചേട്ടനുമായി ഒരു ദ്വന്ദ്വയുദ്ധമുണ്ടെന്ന് മോങ്ങി നടക്കേണ്ടത് ഒരു ആവശ്യകതയായിരിക്കും. അങ്ങനെയെങ്കിലും പത്തു പേര് അറിഞ്ഞോട്ടെ ഇങ്ങനെ ഒരു പാര്‍ട്ടി ഇന്ത്യയിലുണ്ടെന്ന്.
ഒരു സംശയം മാത്രം കേരള പോലീസില്‍ ആര്‍.എസ്.എസ് കാരാണെങ്കില്‍ പിണറായി വിജയനാണോ അവരുടെ മുഖ്യശിക്ഷകനെന്ന് കൂടി ആനി രാജ പറയണം. വഴി നീളെ പെറ്റിയും ജനദ്രോഹവും കൊണ്ട് പോലീസ് ജനങ്ങളെ ഊറ്റി പിഴിയുംബോള്‍ പിണറായി വിജയന്‍ മാറിയിരുന്ന് വിസില്‍ കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചര വര്‍ഷമായി നടന്ന ലോക്കപ്പ് മര്‍ദനങ്ങളും കസ്റ്റഡി കൊലപാതകങ്ങളും ആരും മറന്നു എന്ന് ധരിക്കരുത്. അതിനും പുറമേയാണ് കൊടി സുനിക്കും കൂട്ടര്‍ക്കും ജയിലിലിരുന്ന് സ്വര്‍ണ്ണക്കടത്ത് നടത്താനുള്ള സന്നാഹങ്ങള്‍ ജയില്‍ അധികൃതര്‍ തന്നെ ഒരുക്കി കൊടുത്തത്.
പിണറായി ആഭ്യന്തര മന്ത്രിയായിരുന്ന് പ്രത്യേക ഏക്ഷന്‍ കാണിക്കുന്ന നാട്ടില്‍ സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ സിനിമകളിലേത് പോലെ നടുറോഡില്‍ ചെയ്സും ഫൈറ്റും നടത്തുന്നു. അവര്‍ പരസ്പരം കൊന്ന് കഴിയുംബോഴാണ് പോലീസ് പോലും കാര്യം അറിയുന്നത്.


കേരളത്തിലേക്ക് ശ്രീലങ്കയില്‍ നിന്നും മറ്റും ഭീകരരെത്തുന്നത് കര്‍ണ്ണാടക പോലീസും, യു.പി പോലീസും, തമിഴ്നാട് ക്യൂ ബ്രാഞ്ചും പറഞ്ഞ് വേണം നമ്മള്‍ അറിയാന്‍.
അതെങ്ങനെ പോലീസിനകത്ത് പച്ചവെളിച്ചം അങ്ങനെ തെളിഞ്ഞ് കത്തി കിടക്കുകയാണല്ലോ. ആ വെളിച്ചം കാരണം വേറൊന്നും കാഴ്ച്ചയില്‍ തെളിയലും ഇല്ല.
പോലീസിലെ പച്ചവെളിച്ചം മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അകത്ത് നുഴഞ്ഞു കയറിയ പച്ചവെളിച്ചവും ഇതേ വരെ നിങ്ങള്‍ നേതാക്കള്‍ക്കോ സംഘടനയ്ക്കോ മനസ്സിലായിട്ടുമില്ല. ആര്‍.എസ്.എസ് നെ പോലീസില്‍ തപ്പുന്ന സമയം കൊണ്ട് സ്വന്തം സംഘടനയിലെ സഖാപ്പിമാരെ തപ്പിയെടുത്ത് പുറത്തിട്ടാല്‍ നിങ്ങള്‍ക്ക് കൊള്ളാം. ഇല്ലാത്തപക്ഷം അധികം വൈകാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കാഫിറുകളെ അവര് തൂക്കിയെടുത്ത് വെളിയിലിടുന്ന കാലം വിദൂരമല്ല.
ആ തിരിച്ചറിവുണ്ടായില്ലെങ്കില്‍ അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനും എന്ത് സംഭവിച്ചോ അതാണ് കേരളത്തിലും കാത്തിരിക്കുന്നത്‌.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

3 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

3 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

3 hours ago

ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…

4 hours ago

പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം.പ്രതിഷേധ മറവില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നീക്കം

തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡുകള്‍ ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…

4 hours ago

മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…

5 hours ago