Wednesday, December 17, 2025

സേഫ് ആൻഡ് സ്‌ട്രോംഗ് നിക്ഷേപ തട്ടിപ്പ് കേസ്: പ്രവീൺ റാണയെ പത്ത് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി : സേഫ് ആൻഡ് സ്‌ട്രോംഗ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണയെ പത്ത് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസത്തെ കസ്റ്റഡിയിലാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിച്ചു. അതേസമയം നിക്ഷേപകരുടെ പണം ബിസിനസിൽ നിക്ഷേപിച്ചതായി റാണ മാധ്യമങ്ങളോട് പറഞ്ഞു

പ്രവീൺ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത എഎസ്‌ഐയെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ചോരൻ എന്ന സിനിമ സംവിധാനം ചെയ്ത എഎസ്‌ഐ സാന്റോ അന്തിക്കാടിനെയാണ് സസ്‌പെൻഡ് ചെയ്തത്.

Related Articles

Latest Articles