Pregnant woman shot in stomach in Uttar Pradesh
ഉത്തർപ്രദേശ് : ഗർഭിണിയായ യുവതിയുടെ വയറ്റിൽ വെടിയേറ്റു. വയലിൽ ജോലി ചെയ്യുകയായിരുന്നു യുവതി പെട്ടന്ന് വേട്ടക്കാർ ഉതിർത്ത വെടിയുണ്ട അബദ്ധത്തിൽ കൊള്ളുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വന്ദന എന്ന 30 വയസ്സുകാരിക്കാണ്
വെടിയേറ്റത്
മാനിനെ വേട്ടയാടാൻ എത്തിയ രണ്ട് പേരാണ് വെടിവച്ചതെന്ന് വന്ദനയുടെ ഭർത്താവ് ഭൂപേന്ദ്ര സിംഗ് രജ്പുത് പറയുന്നു. വെടിവെക്കുമ്പോൾ താനും ഭാര്യയോടൊപ്പം ജോലി ചെയ്യുകയായിരുന്നെന്ന് അയാൾ പറഞ്ഞു. . ഗുരുതരമായി പരിക്കേറ്റ വന്ദനയെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കും പിന്നീട് ഝാൻസിയിലെ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. വെടിവച്ച ശേഷം രണ്ടുപേരും ഓടി രക്ഷപെട്ടതായും ഭൂപേന്ദ്ര സിംഗ് പറഞ്ഞു. വന്ദനയുടെയും ഗർഭസ്ഥ ശിശുവിന്റെയും നില അതീവഗുരുതരമാണ് . പ്രതികൾക്കെതിരെ കേസെടുതെന്നും അവരെ ഉടനെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…