Sunday, December 14, 2025

താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് സമർപ്പിച്ചു;യാത്രാനുമതി 22 പേര്‍ക്ക് മാത്രം;37 പേരെ ബോട്ടിൽ പ്രവേശിപ്പിച്ചു

താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നത് 22 പേര്‍ക്ക് മാത്രമായിരുന്നുവെന്നും എന്നാൽ ബോട്ടിൽ യാത്ര ചെയ്തത് 37 പേരാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ബോട്ടില്‍ ആളെ കയറ്റുന്നിടത്ത് എത്രപേരെ ബോട്ടിൽ കയറ്റാനാകുമെന്ന് എഴുതിവയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുമ്പോള്‍ കോടതി വിമര്‍ശനത്തിന് വിധേയമാകുന്നുവെന്നും കോടതിക്കു നേരെ ശക്തമായ സൈബര്‍ ആക്രമണങ്ങൾ ഉണ്ടാകുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. ഇതില്‍ അഭിഭാഷകര്‍ക്കും പങ്കുണ്ട്. തുടര്‍ച്ചയായി ദുരന്ത വാര്‍ത്തകള്‍ വരുമ്പോള്‍ മനസുമടുക്കുന്നെന്നും കോടതി പറഞ്ഞു.

Related Articles

Latest Articles