Monday, May 20, 2024
spot_img

എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ശബരിമല ബില്ലിന് അവതരണാനുമതി ഏകകണ്‍ഠമായി

ദില്ലി: ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സ്ഥിതി തുടരണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചു. ബില്ലിനുള്ള അവതരണാനുമതിയെ സഭയിലുണ്ടായിരുന്ന അംഗങ്ങളാരും എതിര്‍ത്തില്ല. ഇത് കൂടാതെ പ്രേമചന്ദ്രന്‍ തന്നെ കൊണ്ടുവന്ന തൊഴിലുറപ്പ്, ഇഎസ്‌ഐ, സര്‍ഫാസി നിയമ ഭേദഗതി ബില്ലുകളും സഭയില്‍ അവതരിപ്പിച്ചു.

‘ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍’ എന്ന പേരിലാണ് എന്‍കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. 17-ാമത് ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്.

25-ാം തീയതിയാണ് ഏതൊക്കെ ബില്ലുകള്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നറുക്കെടുപ്പ് നടക്കുക. അന്ന് നറുക്കെടുപ്പില്‍ വിജയിച്ചാല്‍ ബില്ല് ചര്‍ച്ചയ്ക്ക് വരും.

Related Articles

Latest Articles