Friday, December 19, 2025

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി! അരിക്കൊമ്പനെ മയക്കുവെടി വെയ്‌ക്കുന്ന ദൗത്യം തിങ്കളാഴ്ചയ്‌ക്ക് ശേഷം ആരംഭിക്കും

ഇടുക്കി: പ്രദേശത്ത് ഭീതി പടർത്തുന്ന അരിക്കൊമ്പനെ മയക്കുവെടി വെയ്‌ക്കുന്ന ദൗത്യം തിങ്കളാഴ്ചയ്‌ക്ക് ശേഷം ആരംഭിക്കും. ദൗത്യത്തിൽ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം തിങ്കളാഴ്ച ചേരും. ദൗത്യം ആരംഭിക്കുന്നതിനുള്ള എല്ലാവിധ ഒരുക്കങ്ങളും ഇടുക്കിയിൽ പൂർത്തിയാക്കിയിട്ടുണ്ട്. അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റനാണ് കോടതി നിർദ്ദേശം.

ഇതിന് വേണ്ട എല്ലാ സഹായവും റവന്യു, പോലീസ്, അഗ്നിരക്ഷാ വിഭാഗങ്ങൾ നൽകണമെന്നു ഉത്തരവിൽ പറയുന്നു. ഹൈക്കോടതി രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ അഭിപ്രായം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.

Related Articles

Latest Articles