Tuesday, November 3, 2026

ഷാരൂഖ് സെയ്ഫിയുടെ വൈദ്യപരിശോധന കോഴിക്കോട് മെഡിക്കൽ കോളേജില്‍;കനത്ത സുരക്ഷയോടെ
ആശുപത്രിയിലെത്തിച്ചു

കോഴിക്കോട്: ഭീകരാക്രമണ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിനെ വൈദ്യപരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പ്രതിയുടെ ദേഹത്തുള്ള പരിക്കുകളുടെ സ്വഭാവവും പഴക്കവും പോലീസ് സർജന്‍ പരിശോധിക്കും. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പോലീസിന്‍റെ നീക്കം.

ട്രെയിനിന് തീയിട്ട സംഭവത്തിൽ തനിക്ക് പ്രേരണയായത് മറ്റൊരാൾ നൽകിയ ഉപദേശമാണെന്നാണ് ഷാരൂഖ് സെയ്ഫിയുടെ മൊഴി. ആക്രമണം നടത്തിയാൽ തനിക്ക് നല്ലത് വരുമെന്ന് ഒരാൾ ഉപദേശം നൽകിയെന്നാണ് മഹാരാഷ്ട്രാ എടിഎസിന് പ്രതി മൊഴി നൽകിയത്. എന്നാൽ ഇതാരെന്ന് ആവർത്തിച്ച് ചോദിച്ചിട്ടും പ്രതി വ്യക്തമായ ഉത്തരം നല്‍കിയിലെന്നാണ് വിവരം.

Related Articles

Latest Articles