Kerala

രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി ; കൊച്ചിയിൽ രാഷ്ടപതിക്ക് ഊഷ്മള വരവേൽപ്പ്

കൊച്ചി : കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഊഷ്മള വരവേൽപ്പ് . വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലെ വിമാനത്താവളത്തില്‍ ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെ എത്തിച്ചേർന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടി വി.പി ജോയ്, ഡിജിപി അനില്‍കാന്ത്, റിയര്‍ അഡ്മിറല്‍ അജയ് ഡി.തിയോഫിലസ്, ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, റൂറല്‍ എസ്പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയിരിക്കുന്നത്. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശനത്തോടെയാകും രാഷ്ട്രപതിയുടെ കേരളത്തിലെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമാകും . നാവികസേനയുടെ പരിശീലനകേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്കു രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ ‘പ്രസിഡന്റ്സ് കളർ’ (പ്രത്യേക നാവിക പതാക) ദ്രൗപദി മുർമു സമ്മാനിക്കും.

ഇതിനു ശേഷം തിരുവനന്തപുരത്തേക്കു പോകുന്ന രാഷ്ട്രപതി ഹയാത്ത് റീജൻസി ഹോട്ടലിൽ വിശ്രമിക്കും. വെള്ളിയാഴ്ച രാവിലെ 9.30 ന് മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കും. 11.35 ന് കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ കുടുംബശ്രീ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. രാത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. 18നു രാവിലെ 10.10 ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രം സന്ദർശിക്കും.ശേഷം 11.30നു തിരുവനന്തപുരത്ത് മടങ്ങിയെത്തിയശേഷം 1.30നു ലക്ഷദ്വീപിലേക്കു പോകും. അവിടെനിന്ന് 21ന് 12.30നു കൊച്ചിയിൽ തിരികെയെത്തി ദില്ലിയിലേക്ക് മടങ്ങും.

B4 Admin

Recent Posts

പാകിസ്ഥാനെ വീഴ്ത്തി ഭാരതത്തിന് പത്താം സാഫ് കിരീടം: തുടർച്ചയായി മൂന്നാം കിരീടനേട്ടത്തോടെ ചരിത്ര ഹാട്രിക്

ധാക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പാകിസ്ഥാനെ 2–1ന് പരാജയപ്പെടുത്തി ഭാരതം കിരീടം നിലനിർത്തി. ഇതോടെ പത്താം…

25 minutes ago

അതിർത്തി കടന്നെത്തിയ ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് സൈനികർ കൈയേറ്റം ചെയ്തതായി ആരോപണം: ദൃശ്യങ്ങൾ പുറത്ത്, സൈനികൻ സുരക്ഷിതമായി ഭാരതത്തിൽ തിരിച്ചെത്തി

മേഘാലയയിലെ ഭാരത്–ബംഗ്ലാദേശ് അതിർത്തിയിൽ അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് അതിർത്തി സേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി)…

30 minutes ago

ആസാം ഖാന് ഇടക്കാല ജാമ്യം: അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഇ.ഡി

സമാജ്‌വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മന്ത്രിയുമായ ആസാം ഖാന് അലഹബാദ് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിനെതിരെ സുപ്രീം കോടതിയെ…

35 minutes ago

ഭീകരർക്ക് ഇനി രക്ഷയില്ല: കുൽഗാമിൽ മസ്ജിദിനുള്ളിൽ ഒളിച്ച കൊടുംഭീകരൻ ലത്തീഫ് ഭട്ടിനെ വളഞ്ഞ് ഇന്ത്യൻ സൈന്യം!

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരവിരുദ്ധ വേട്ട ശക്തമാക്കിയ സുരക്ഷാ സേന, ലഷ്കർ-ഇ-തൊയ്ബ കമാൻഡറായ ലത്തീഫ് ഭട്ടിനെ ഒരു മസ്ജിദിനുള്ളിൽ…

42 minutes ago

ലഡാക്ക് സ്വയംഭരണ ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പ്: 100 സീറ്റുകളിലേക്ക് 541 സ്ഥാനാർഥികൾ, സ്വതന്ത്രർ 276

ലഡാക്കിലെ എട്ട് സ്വയംഭരണ ഹിൽ ഡെവലപ്‌മെന്റ് കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 100 സീറ്റുകളിലേക്ക് 541 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിസംബർ…

2 hours ago

ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിന് വിപുലമായ സുരക്ഷാ ഒരുക്കങ്ങൾ: ഭക്തജനങ്ങൾക്ക് പൂർണ്ണ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ കളക്ടറേറ്റിൽ ഉന്നതതല അവലോകനയോഗം!

വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…

14 hours ago