FOOD

വെട്ടിയിട്ട വാഴപിണ്ടിയുടെ ഗുണങ്ങൾ ഏറെ; ചൂടിനെ ചെറുക്കുന്ന വാഴപ്പിണ്ടി വിഭവങ്ങൾ ഇതാ

വാഴയില്ലാത്ത വീടുണ്ടാകില്ല. എന്നാൽ എല്ലാ വീട്ടിലും വാഴയുണ്ടെങ്കിലും അതുകൊണ്ടുള്ള പ്രയോജനങ്ങളും എന്തൊക്കെ ഉണ്ടാക്കാമെന്നും പലർക്കും അറിയില്ല. വാഴപ്പഴം മാത്രം കഴിച്ച് ശീലമുള്ളവർക്ക് അതിന്റെ ഗുണങ്ങൾ അറിയണമെന്നുമില്ല. ചൂടിൽ നിന്നും രക്ഷ നേടാനുള്ള നല്ല മാർഗമാണ് വാഴപ്പിണ്ടി. ശരീരത്തിലെ കൊഴുപ്പ് അകറ്റാനും ഹൃദ്രോഗത്തെ ചെറുക്കാനും രക്തസമ്മർദ്ദം അകറ്റാനും ദഹന പ്രക്രിയ സുഗമമാക്കാനും മികച്ചതാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി എന്നാൽ എങ്ങനെ ഉപയോഗിക്കണമെന്ന് പലരിലും സംശയം ഉണ്ടാകും. ചില വാഴപ്പിണ്ടി വിഭവങ്ങൾ ഇതാ…

1 വാഴപ്പിണ്ടി തോരൻ

ആവശ്യമായ സാധനങ്ങൾ:

വാഴപ്പിണ്ടി ചെറുതായി അരിഞ്ഞത് – ഒരു കപ്പ്
തേങ്ങ – കാൽ കപ്പ്
പച്ചമുളക് – രണ്ട്​ എണ്ണം
ജീരകം – കാൽ സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
മഞ്ഞൾപൊടി – കാൽ സ്പൂൺ
എണ്ണ – മൂന്ന്​ സ്പൂൺ
ചുവന്ന മുളക് – മൂന്ന്​ എണ്ണം
കടുക് – ഒരു സ്പൂൺ
കറിവേപ്പില – ഒരു തണ്ട്

തയാറാക്കുന്ന വിധം:

ചീന ചട്ടി ചൂടായി കഴിഞ്ഞാൽ എണ്ണ ഒഴിക്കുക. അതിലേക്ക് കടുക്, ചുവന്ന മുളക് , കറിവേപ്പില എന്നിവയും ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന വാഴപ്പിണ്ടി ഉപ്പും ചേർത്ത് രണ്ട് മിനിട്ട് അടച്ചു വയ്ക്കുക. തേങ്ങ , പച്ചമുളക് , ജീരകം, മഞ്ഞൾ പൊടി എന്നിവ ചതച്ചു എടുക്കുക. ചീനച്ചട്ടിയിലേക്ക് ചതച്ച് വച്ചിരിക്കുന്ന കൂട്ടു രണ്ടു ടീസ്പൂൺ വെള്ളവും കൂടെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. വെന്ത് കഴിയുമ്പോൾ തീ ഓഫ് ചെയ്യുക.

2 വാഴപ്പിണ്ടി ജ്യൂസ്​

ആവശ്യമായ സാധനങ്ങൾ:

വാഴപ്പിണ്ടി – ആവശ്യത്തിന്
തേൻ – ആവശ്യത്തിന്
ഏലക്ക

തയാറാക്കുന്ന വിധം:

വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയില്‍ അടിച്ചെടുത്തു വേണ്ട വെള്ളവും ചേർത്ത്​ ജ്യൂസായി ഉപയോഗിക്കാം. സ്വാദിന് തേനും ഏലക്കയും വേണണെങ്കില്‍ ഉപയോഗിക്കാം.

3 വാഴപ്പിണ്ടി സംഭാരം

ആവശ്യമായ സാധനങ്ങൾ:

വാഴപ്പിണ്ടി – ഒരു കപ്പ്
പച്ചമുളക് – ഒരെണ്ണം
ഇഞ്ചി – ഒരു കഷ്ണം
കറിവേപ്പില – ഒരു തണ്ട്
തൈര് – ഒരു കപ്പ്

തയ്യാറാക്കുന്ന വിധം:

മിക്സിയുടെ ജാറിലേക്ക് വാഴപ്പിണ്ടി, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, തൈര് എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ തന്നെ അരച്ച് എടുക്കുക. വാഴപിണ്ടിയിൽ നിന്ന് വരുന്ന വെള്ളം മാത്രമാണ് ഈ സംഭാരത്തിൽ വരുന്നത്. ​

B4 Admin

Recent Posts

പുടിനെ ജി-20യിൽ നിന്ന് മാറ്റിനിർത്താനാകുമോ? ബ്രിട്ടന് മുന്നറിയിപ്പുമായി റഷ്യ; നയതന്ത്ര പോര് മുറുകുന്നു

ജി-20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പങ്കാളിത്തം തടയാനുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി മോസ്‌കോ. പുടിന് ഉച്ചകോടിയിൽ…

4 minutes ago

ഈദ് മിലൻ സംഗമത്തിന്റെ മറവിൽ നിരോധിത JKLF പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചനയെന്ന് ആരോപണം: രണ്ട് പ്രതികൾക്കും ജാമ്യമില്ലെന്ന് ജമ്മു കശ്മീർ ഹൈക്കോടതി

നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്-യാസിൻ മാലിക് വിഭാഗം) പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ട് പ്രതികളുടെ…

54 minutes ago

ചൈനീസ് ചാരപ്രവർത്തന ആശങ്കകൾക്കിടെ നിർണായക നീക്കം: എഐ സാങ്കേതികവിദ്യയുടെയും വിതരണശൃംഖലയുടെയും സുരക്ഷയ്ക്ക് ഭാരതവും അമേരിക്കയും ഉൾപ്പെടെ 10 രാജ്യങ്ങൾ കൈകോർത്തു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ തന്ത്രപ്രധാന സാങ്കേതികവിദ്യകളും വിതരണശൃംഖലകളും സംരക്ഷിക്കാൻ ഭാരതവും അമേരിക്കയും ഉൾപ്പെടെ പത്ത് രാജ്യങ്ങൾ സാൻ ഫ്രാൻസിസ്കോ…

56 minutes ago

103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിന് പിന്നാലെ ഇ.ഡി നീക്കം: ആർ. പ്രേംകുമാറിനും കുടുംബത്തിനും സമൻസ്

ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…

16 hours ago

ഇറാന്റെ മിസൈൽ കരുത്ത് അമേരിക്കയ്ക്ക് ഇപ്പോഴും തലവേദന; ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിൽ പുതിയ ഇന്റലിജൻസ് റിപ്പോർട്ട്

ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…

17 hours ago

ഇതാണോ പണത്തിന്റെ ഹുങ്ക്? സൂഹൈലിനെ പൊതിഞ്ഞ് കാറിൽ കയറ്റിയുള്ള മടക്കം

ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…

19 hours ago