Sunday, December 14, 2025

മിസൈൽ മുതൽ സംഗീതം വരെയുള്ള വിവിധ മേഖലകളിൽ നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്‌തുകൊണ്ട് സ്ത്രീകൾ വലിയ ഉയരങ്ങൾ കീഴടക്കി; രാജ്യത്തിന് ഇത് വലിയ മുതൽക്കൂട്ട്, ഭാരതത്തിലെ സ്ത്രീ ശക്തിയെ പ്രശംസിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

ഭാരതത്തിലെ സ്ത്രീശക്തിയെ പ്രശംസിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്‌തുകൊണ്ട് മിസൈൽ മുതൽ സംഗീതം വരെയുള്ള വിവിധ മേഖലകളിൽ സ്ത്രീകൾ വലിയ ഉയരങ്ങൾ കീഴടക്കിയെന്ന് രാഷ്ട്രപതി പ്രശംസിച്ചു. ദില്ലിയിലെ മനേക്ഷാ സെന്ററിൽ ആർമി വൈവ്‌സ് വെൽഫെയർ അസോസിയേഷൻ (എഡബ്ല്യുഡബ്ല്യുഎ) നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ദ്രൗപതി മുർമു.

എല്ലാ ധീരരായ സ്ത്രീകളോടും അവരുടെ സംഭാവനകൾക്ക് ഞാൻ എന്റെ നന്ദി അറിയിക്കുകയും എഡബ്ല്യുഡബ്ല്യുഎയുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്യുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. എഡബ്ല്യുഡബ്ല്യുഎ പ്രസിഡന്റ് അർച്ചന പാണ്ഡെ, തന്റെ പ്രസംഗത്തിൽ പ്രസിഡന്റ് മുർമുവിന്റെ നേട്ടങ്ങളെ അഭിനന്ദിക്കുകയും സ്ത്രീ ശക്തിയുടെ ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്‌തു.

Related Articles

Latest Articles