Friday, December 19, 2025

വടകരയിൽ ടാങ്കര്‍ ലോറിയിൽ കാറിടിച്ച് വൈദികന്‍ മരിച്ചു; കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ക്ക് പരിക്ക്

വടകരയിൽ ടാങ്കര്‍ ലോറിയിൽ കാറിടിച്ച് വൈദികന്‍ മരിച്ചു. തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. പാലയില്‍ നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടം.

അപകടത്തില്‍ കാറിലുണ്ടായിരുന്ന ഫാ.ജോര്‍ജ് കരോട്ട്, ജോണ്‍ മുണ്ടോളിക്കല്‍, ജോസഫ് പണ്ടാരപ്പറമ്പില്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനം ഇന്ന് പുലര്‍ച്ചെ വടകരയില്‍ വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Related Articles

Latest Articles