ദില്ലി: രാജ്യത്ത് ആദ്യം തുറക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രൈമറി സ്‌കൂളാണെന്ന് വ്യക്തമാക്കി ഐസിഎംആർ. കുട്ടികള്‍ക്കു വൈറല്‍ അണുബാധയെ കൂടുതല്‍ പ്രതിരോധിക്കാനുള്ള കഴിവ് കൂടുതലായതിനാൽ മുതിർന്നവരെക്കാൾ മികച്ച രീതിയിൽ കോവിഡിനെ പ്രതിരോധിക്കാൻ അവർക്ക് സാധിക്കുമെന്ന് ഐസിഎംആർ മേധാവി ബൽറാം ഭാർഗവ വ്യക്തമാക്കി.
കൊവിഡിന്റെ പല തരംഗങ്ങള്‍ വന്നുപോയപ്പോഴും നിരവധി സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ അവരുടെ സ്‌ക്കൂളുകള്‍ അടച്ചിട്ടിരുന്നില്ലായെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഐസിഎംആറിന്റെ നിര്‍ദേശം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകളുടേതാണ് ആണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി കുട്ടികളിൽ കൂടുതലാണ് എന്ന് വ്യക്തമാക്കുന്ന കണക്കുകളും ഐസിഎംആർ പുറത്തുവിട്ടു. രാജ്യത്തെ ആറ് വയസിന് മുകളിൽ പ്രായമുള്ള 67.6 ശതമാനം കുട്ടികളിലും ആന്റിബോഡി ഉള്ളതായാണ് പരിശോധനയിൽ കണ്ടെത്തിയത്. എന്നാലും ജനസംഖ്യയുടെ മൂന്നിലൊന്ന് പേരില്‍ ഇപ്പോഴും സാര്‍സ്-കോവ്-2 ആന്റിബോഡികള്‍ ഇല്ലെന്നാണ് ഐസിഎംആര്‍ ജൂണ്‍-ജൂലൈ മാസങ്ങളിലായി നടത്തിയ ഏറ്റവും പുതിയ ദേശീയ സെറോ സര്‍വേയില്‍ വ്യക്തമായിരിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

