Friday, October 16, 2026

പക്ഷിപനി ബാധിച്ച്‌ രാജ്യത്ത് ആദ്യ മരണം; ​ ഇരയായത് 11കാരന്‍; അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം

ദില്ലി: രാജ്യത്ത്​ ആദ്യ പക്ഷിപനി മരണം റിപ്പോര്‍ട്ട്​ ചെയ്​തു. ദില്ലി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസിൽ കിത്സയിലായിരുന്ന 11 കാരനാണ്​ മരിച്ചത്​. ജൂലൈ രണ്ടിനാണ്​ ഹരിയാന സ്വദേശിയായ സുശീലിനെ ന്യൂമോണിയ, ലുക്കീമിയ തുടങ്ങിയവ ബാധിച്ചതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്​. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ കുട്ടിക്ക്​ പക്ഷിപനിയാണെന്ന്​ സ്​ഥിരീകരിച്ചിരുന്നു.

https://twitter.com/tskwasi/status/1417161555104436226

ഇന്ത്യയില്‍ മനുഷ്യരില്‍ ആദ്യമായാണ്​ പക്ഷിപനി സ്​ഥിരീകരിക്കുന്നത്​. ആദ്യമരണവും ഇതുതന്നെ. കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. ജാഗ്രത വേണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.പക്ഷിപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ​ദേശീയ ദുരന്ത നിവാരണ സംഘം ഹരിയാനയിലെ സുശീലിന്‍റെ ഗ്രാമത്തിലെത്തി പരിശോധനകള്‍ വ്യാപിപ്പിച്ചു. ഹരിയാനയില്‍ ഈ വര്‍ഷം ആദ്യം പതിനായിരകണക്കിന്​ പക്ഷികള്‍ക്ക്​ പക്ഷിപനി സ്​ഥിരീകരിച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles