Monday, October 12, 2026

ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി; പോപ്പിനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മോദി

റോം: ഫ്രാൻസിസ് മാർപാപ്പയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി-7 ഉച്ചകോടിയ്‌ക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് മോദി ചിത്രം പങ്കുവച്ചത്. സമൂഹത്തെ സേവിക്കാനും ലോകത്തിന്റെ നന്മയ്‌ക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

അതേസമയം, ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. 2021- ഒക്ടോബറിലാണ് പ്രധാനമന്ത്രി അവസാനമായി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചത്. സാങ്കേതികവിദ്യയെ കുറിച്ചുള്ള ലോക നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തു. ജി-7 ചർച്ചയിൽ ഇതാദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ വെല്ലുവിളികളെ കുറിച്ചും സമൂഹത്തിന്റെ പുരോ​ഗതിയ്‌ക്കായുള്ള സാങ്കേതികവിദ്യയുടെ പങ്കും ഉച്ചകോടിയിൽ ചർച്ച ചെയ്തതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Related Articles

Latest Articles