ദില്ലി : ഇന്ത്യ – പാകിസ്ഥാൻ സംഘർഷം നിലനിൽക്കുന്നതിനിടെ കര-വായു-നാവിക സേനാമേധാവികളുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തിയിലടക്കമുള്ള നിലവിലെ സ്ഥിഗതികൾ സേനാ മേധാവികൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ പാക് വ്യോമാക്രമണ ശ്രമങ്ങൾ പരാജയപ്പെടുത്തിയത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനം കഴിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയത്.
സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുത്തുവെന്നാണ് വിവരം. അതേസമയം, നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം ഉണ്ടായിരിക്കുകയാണ് . ഉറി സെക്ടറില്‍ ഷെല്ലാക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

