Monday, December 22, 2025

രാജ്യത്തിന്‍റെ കരുത്തുറ്റ സേനബലം ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ; ഭാരതചരിത്രത്തിലാദ്യമായി കരസേനാദിനം ദില്ലിക്ക് പുറത്ത് ആഘോഷിച്ചു,വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : കരസേനദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതചരിത്രത്തിലാദ്യമായി കരസേനാദിനം ഇന്ന് ദില്ലിക്ക് പുറത്താണ് ആഘോഷിച്ചത്. രാജ്യത്തിന്‍റെ കരുത്തുറ്റ സേനബലം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്നും രാജ്യ സുരക്ഷയിൽ ഇന്ത്യൻ കരസേനാത്തയുടെ സംഭാവനകൾ സമാനതകളില്ലാത്തതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് പ്രധാനമന്ത്രി കരസേനയുടെ സേവനത്തെ വാഴ്ത്തിയത്.

ബംഗളുരു മദ്രാസ് എഞ്ചിനീയേഴ്സ് ഗ്രൂപ്പിന്റെ പരേഡ് ഗ്രൗണ്ടിൽ കരസേനയുടെ വിവിധ റെജിമെന്റുകൾ അണിനിരന്ന ഗംഭീരപ്രകടനങ്ങൾ കരസേനാദിന ആഘോഷത്തിൽ അരങ്ങേറി. ചരിത്രത്തിലാദ്യമായി ദില്ലിക്ക്‌ പുറത്ത് നടന്ന കരസേനാദിനാഘോഷം സൈന്യത്തിന്റെ ഗംഭീരപ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. അശ്വാരൂഡസേനയുൾപ്പടെ എട്ട് സേനാ വിഭാഗങ്ങൾ പരേഡിൽ അണിനിരന്നു. അഞ്ച് റെജിമെന്റുകളുടെ മിലിട്ടറി ബാൻഡ് പരേഡിൽ അരങ്ങേറി.

Related Articles

Latest Articles