രണ്ടു ദിവസത്തെ തമിഴ്‌നാട് , ലക്ഷദ്വീപ്, കേരളം സന്ദർശനങ്ങൾക്ക് തുടക്കമിട്ട് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഗവര്‍ണര്‍ ആര്‍എന്‍ രവി എന്നിവര്‍ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. 19,850 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഇന്ന് രാഷ്‌ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. തിരുച്ചിറപ്പള്ളി ഭാരതിദാസന്‍ സര്‍വകലാശാലയുടെ 38-ാമത് ബിരുദദാന ചടങ്ങില്‍ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുത്തു. പുതുവർഷത്തെ ആദ്യ പൊതുപരിപാടി ഭാരതത്തിലെ യുവജനങ്ങൾക്കൊപ്പമായതിൽ ഏറെ സന്തോഷിക്കുന്നുവെന്ന് അദ്ദേഹം വേദിയിൽ പറഞ്ഞു.
It is a matter of immense joy that my first public programme of 2024 took place in the great state of Tamil Nadu and that too among our Yuva Shakti.
Here are glimpses from the convocation at the Bharathidasan University in Tiruchirappalli. pic.twitter.com/hUi1JYFuUq
— Narendra Modi (@narendramodi) January 2, 2024
“കരുത്തുറ്റതും പക്വവുമായ അടിത്തറയിലാണ് ഭാരതിദാസൻ സർവകലാശാലയ്‌ക്കു തുടക്കംകുറിച്ചത്. ഏതു രാജ്യത്തിനും ദിശാബോധം നൽകുന്നതിൽ സർവകലാശാലകൾ നിർണായക പങ്ക് വഹിക്കുന്നു. നമ്മുടെ രാഷ്‌ട്രവും നാഗരികതയും എല്ലായ്പോഴും അറിവിനെ കേന്ദ്രീകരിച്ചാണ് നിലകൊള്ളുന്നത്. 2047 വരെയുള്ള വർഷങ്ങൾ നമ്മുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാക്കി മാറ്റാനുള്ള യുവാക്കളുടെ കഴിവിൽ എനിക്കു വിശ്വാസമുണ്ട്. യുവത്വം എന്നാൽ ഊർജമെന്നാണർഥം. വേഗത, വൈദഗ്ധ്യം, അളവുകോലുകൾ എന്നിവയുപയോഗിച്ചു പ്രവർത്തിക്കാനുള്ള കഴിവ് എന്നാണ് ഇതിനർഥം.
എല്ലാ ആഗോള പ്രതിവിധികളുടെയും ഭാഗമായി ഇന്ത്യ സ്വീകരിക്കപ്പെടുന്നു. പലവിധത്തിൽ, പ്രാദേശികവും ആഗോളവുമായ ഘടകങ്ങളാൽ, ഇന്ത്യയിൽ ചെറുപ്പക്കാരായിരിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്” – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

