ദില്ലി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കുടുംബത്തെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്നലെ രാത്രി പ്രധാനമന്ത്രി ഋഷഭ് പന്തിന്റെ മാതാവിനെ ഫോണിൽ വിളിക്കുകയായിരുന്നു.പന്തിന്റെ ആരോഗ്യനിലയെ പറ്റി അറിയുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രിക്ക് ബിസിസിഐ നന്ദിയും അറിയിച്ചു.
പ്രതിസന്ധി സമയത്ത് പന്തിന്റെ കുടുംബത്തിനൊപ്പം നിൽക്കുകയും, ആശ്വാസവാക്കുകൾ പകരുകയും ചെയ്ത പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിക്കുന്നു എന്നായിരുന്നു ബിസിസിഐ ട്വീറ്റ് ചെയ്തത്.പന്തിന്റെ അപകടവാർത്ത അറിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി ഖേദം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാതാവിനെ വിളിച്ച് ആരോഗ്യം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചത്. പന്ത് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചിരുന്നു.
ഇന്നലെയാണ് ക്രിക്കറ്റ്റ് താരം ഋഷഭ് പന്തിന് വാഹനം ഡിവൈഡറിലിടിച്ച് അപകടം ഉണ്ടായത്.അപകടത്തെത്തുടര്‍ന്ന് വാഹനം പൂര്‍ണമായും കത്തിനശിച്ചു. തലയ്ക്കും കാലിനും പരിക്കേറ്റ ഋഷഭ് പന്തിനെ ദെഹ്‌റാദൂണിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

