Prime Minister Narendra Modi in Varanasi today; 1,300 crore new projects will be inaugurated
ലഖ്നൗ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തന്റെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ സന്ദർശനം നടത്തും. തന്റെ മണ്ഡലത്തിലെ ജനങ്ങൾക്കായി 1,300 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 23 പുതിയ പദ്ധതികളാണ് മോദി തന്റെ ലോക്സഭാ മണ്ഡലത്തിലേക്ക് എത്തിക്കുന്നത്.
ക്ഷേത്രനഗരിയായ വാരണാസിയിലെ അടിസ്ഥാന സൗകര്യങ്ങൾ, വികസനം, പൊതു സേവനങ്ങൾ എന്നിവ വർദ്ധിപ്പിക്കുകയാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി 23 പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്ന് വാരണാസി ഡിവിഷണൽ കമ്മീഷണർ കൗശൽ രാജ് ശർമ്മ സ്ഥിരീകരിച്ചു. വാരണാസി, ചന്ദൗലി ജില്ലകളിലൂടെ ഗംഗാ നദിക്ക് കുറുകെ നിർമ്മിക്കുന്ന പുതിയ റെയിൽ-റോഡ് പാലം ഉൾപ്പെടെയുള്ള പദ്ധതികൾക്കാണ് ഞായറാഴ്ച പ്രധാനമന്ത്രി തുടക്കമിടുന്നത്.
ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ എയർപോർട്ട് റൺവേയുടെ വിപുലീകരണവും പുതിയ ടെർമിനൽ കെട്ടിടത്തിൻ്റെ നിർമ്മാണവും ഈ പുതിയ പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്. ‘ഖേലോ ഇന്ത്യ’ സ്കീമിനും സ്മാർട്ട് സിറ്റി മിഷനും കീഴിൽ 210 കോടിയിലധികം രൂപ ചിലവിൽ പൂർത്തിയാക്കിയ വാരണാസി സ്പോർട്സ് കോംപ്ലക്സിൻ്റെ പുനർവികസനത്തിൻ്റെ 2, 3 ഘട്ടങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും.
ലാൽപൂരിലെ ഡോ ഭീംറാവു അംബേദ്കർ സ്പോർട്സ് സ്റ്റേഡിയത്തിൽ നിർമ്മിച്ചിട്ടുള്ള 100 കിടക്കകളുള്ള പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഹോസ്റ്റലിന്റെയും പൊതു പവലിയന്റെയും സമർപ്പണം, സാരാനാഥിലെ ബുദ്ധമതവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ ടൂറിസം പദ്ധതികൾ, ബാണാസൂർ ക്ഷേത്രം, ഗുരുധാം ക്ഷേത്രം എന്നിവിടങ്ങളിലെ ടൂറിസം വികസനം എന്നീ പദ്ധതികളുടെ സമർപ്പണവും പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…