Saturday, May 11, 2024
spot_img

മികച്ച ഭൂരിപക്ഷത്തിൽ തുടര്‍ഭരണമുണ്ടാകുമെന്ന ആത്മവിശ്വാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തെ കര്‍മപദ്ധതികളുടെ രൂപരേഖ തയ്യാറാക്കാന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് !

2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തിൽ തന്നെ തുടര്‍ഭരണമുണ്ടാകുമെന്ന ആത്മവിശ്വാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗത്തിൽ
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തെ കര്‍മപദ്ധതികളുടെ രൂപരേഖ തയ്യാറാക്കാന്‍ അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം.

സെക്രട്ടറിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് അടുത്ത ബിജെപി സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തേക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാനാണ് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നല്‍കിയ നിര്‍ദേശം. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടതായാണ് സൂചന.

ഏഴ് ഘട്ടങ്ങളിലായിട്ടായിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തിൽ 94 മണ്ഡലങ്ങളിൽ നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും ഏഴാം 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.

ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19 നും രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26 നും മൂന്നാം ഘട്ട വോട്ടെടുപ്പ് മെയ് 7നും നാലാം ഘട്ട വോട്ടെടുപ്പ് മേയ് 13 നും അഞ്ചാം ഘട്ട വോട്ടെടുപ്പ് മെയ് 20 നും ആറാം ഘട്ട വോട്ടെടുപ്പ് മെയ് 25നും ഏഴാം ഘട്ട വോട്ടെടുപ്പ് ജൂൺ 1 നുമാണ് നടക്കുക .

പൊതുതിരഞ്ഞെടുപ്പിന്റെ തീയതികള്‍ ഔദ്യോഗികമായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അറിയിക്കുന്നതിനുള്ള നടപടിയും മന്ത്രിസഭ സ്വീകരിച്ചു.

Related Articles

Latest Articles