Monday, May 20, 2024
spot_img

‘രാജ്യത്തെ ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകും’; ഗംഗാ എക്‌സ്പ്രസ്സ് ഹൈവേയ്‌ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ഷാജഹാൻപൂർ:രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ അതിവേഗപാതയായ ഗംഗാ എക്സ്പ്രസ് വേയ്ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഗംഗാ എക്‌സ്പ്രസ്സ് ഹൈവേ ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരം തുറക്കുന്ന പദ്ധതിയാണെന്നും വികസനം എല്ലായിടത്തും എത്തിക്കാനാണ് ശ്രമമെന്നും അവിടെ ആരേയും മാറ്റി നിർത്തില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.

ഷാജഹാൻപൂരിൽ ദേശീയപാതമാത്രമല്ല വരുന്നത് ഈ പ്രദേശത്തെ അരലക്ഷം പേർക്ക് വീടുകൾ നിർമ്മിച്ചു വിതരണം ചെയ്തു കഴിഞ്ഞുവെന്നു നരേന്ദ്രമോദി ഓർമ്മിപ്പിച്ചു.

‘ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടക്കുന്ന വികസന പ്രവർത്തനം ഒരു കാലഘട്ടത്തിൽ ഉത്തർപ്രദേശിലെ സാധാരണക്കാരന് സ്വപ്നംപോലും കാണാൻ സാധിച്ചിരുന്നില്ല. ഏതു വികസനം നടന്നാലും മുമ്പ് അത് ചിലരുടെ വീടുകളിലേക്ക് മാത്രമായിരുന്നു. എന്നിലിന്ന് ആദ്യ ഗുണം ലഭിക്കുന്നത് സാധാരണക്കാരനാണെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തുന്നു. 80 ലക്ഷം സൗജന്യ വൈദ്യുതി നൽകിയത് കൂടാതെ നിരവധി വ്യവസായങ്ങൾക്കും വൈദ്യുതി നൽകുന്നുണ്ട്. 30 ലക്ഷം സാധാരണക്കാർക്കാണ് ഉത്തർപ്രദേശിൽ കേന്ദ്രസർക്കാർ വീട് നിർമ്മിച്ചത്. സ്വന്തം വീട് ഉണ്ടാക്കി നൽകിയപ്പോൾ ദരിദ്രജനവിഭാഗത്തിന്റെ ആത്മവിശ്വാസം കൂട്ടിയിരിക്കുന്നു. അവരുടെ ശിരസ്സ് ഉയർന്നിരിക്കുന്നു. അവരുടെ നെഞ്ച് വിരിഞ്ഞിരിക്കുന്നു. കേന്ദ്രസർക്കാർ എന്നും ദരിദ്രർക്കൊപ്പമാണ്. വൈദ്യുതി, വെള്ളം, വീട്, ശൗചാലയം, തൊഴിൽ, ആരോഗ്യം എന്നിവ എല്ലാ സാധാരണക്കാരനും ലഭിക്കുന്ന അവസ്ഥയുണ്ടാക്കിയത് കേന്ദ്രസർക്കാരാണ്’- പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

അതേസമയം വാരാണസിയിൽ ശിവഭഗവാനെ പൂജിച്ച തനിക്ക് മുന്നിൽ അവിടം മനോഹരമാക്കിയ തൊഴിലാളികൾ ഈശ്വരൻ തന്നെയായിരുന്നു എന്നും അവരെ പൂഷ്പമർപ്പിച്ച് ആദരിച്ചതിലൂടെ ഈ രാജ്യത്തെ എല്ലാ തൊഴിലാളികളേയുമാണ് താൻ ആദരിച്ചതെന്നും പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു.

Related Articles

Latest Articles