Tuesday, December 23, 2025

ബന്ധു നിയമനം വേണ്ട; പരിചയക്കാരെ നിയമിക്കുന്നത് ചിലപ്പോള്‍ ഭരണത്തെ സ്വാധീനിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : മന്ത്രാലയത്തിലും അനുബന്ധ ഉദ്യോഗങ്ങളിലും ബന്ധു നിയമനം നടത്തരുതെന്ന് ക്യാബിനറ്റ് മന്ത്രിമാരെ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി മോദി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇതു കൂടാതെ ഉപദേശക ജോലിയിലോ മറ്റ് മന്ത്രിസഭയുമായി ബന്ധപ്പെട്ട പ്രമുഖ പദവികളിലേക്കോ പരിചയക്കാരേയോ വേണ്ടപ്പെട്ടവരേയോ നിയമിക്കരുതെന്നും മോദി മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നടത്തുന്ന നിയമനങ്ങള്‍ സര്‍ക്കാരിന്‍റെ ഭരണത്തെ തന്നെ ചിലപ്പോള്‍ പ്രതികൂലമായി ബാധിച്ചേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം മന്ത്രിമാര്‍ ആശയ വിനിമയം നടത്തുന്നത് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ മാത്രം ഒതുങ്ങി നില്‍ക്കരുത്. ജോയിന്‍ സെക്രട്ടറി, ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി സെക്രട്ടറിമാര്‍ എന്നിവരും മന്ത്രാലയത്തിന്‍റെ ഭാഗമാണ്. ഉന്നത ഉദ്യോഗസ്ഥരുമായി മാത്രം ആശയ വിനിമയം നടത്താതെ മന്ത്രിമാര്‍ ഇവരുമായും ബന്ധപ്പെടണമെന്നും മോദി നിര്‍ദ്ദേശിച്ചു.

ജീവനക്കാര്‍ ജോലിചെയ്യുന്നതിനുള്ള പ്രേരണ നല്‍കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. മന്ത്രിമാര്‍ എല്ലാവരും 9.30ന് ഓഫീസില്‍ എത്തി ജീവനക്കാര്‍ക്ക് മാതൃകയാകാനും ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Latest Articles