Friday, January 2, 2026

പ്രധാനമന്ത്രിയോട് ഹിന്ദിയിൽ ഓട്ടോഗ്രാഫ് ചോദിച്ച് ജാപ്പനീസ് വിദ്യാർത്ഥി ; വീഡിയോ വൈറൽ

ടോക്കിയോ: ക്വാഡ് ഉച്ചകോടിയ്‌ക്കായി തിങ്കളാഴ്ച ജപ്പാനിലെത്തിയ പ്രധാനമന്ത്രിയെ ആവേശത്തോടെയാണ് ഇന്ത്യൻ സമൂഹം സ്വീകരിച്ചത് . “ഭാരത് മാ കാ ഷേര്‍” (ഇന്ത്യയുടെ സിംഹം) എന്നാണ് നരേന്ദ്ര മോദിയെ ജനങ്ങൾ അഭിസംബോധന ചെയ്തു. തങ്ങളുടെ ഇഷ്‌ട നേതാവിനെ കാണാൻ നൂറുകണക്കിന് ആളുകളാണ് സംഭവ സ്ഥലത്ത്‌ എത്തിച്ചേർന്നത്.

ജപ്പാനിലെത്തിയ പ്രധാനമന്ത്രി കുട്ടികളുമായി സംവദിക്കുന്നതിനിടെ റിത്സുകി കൊബയാഷി എന്ന എട്ടുവയസുകാരൻ പ്രധാനമന്ത്രിയോട് ഹിന്ദിയിൽ ഓട്ടോഗ്രാഫിനായി അഭ്യർത്ഥിച്ചു. വാ നിങ്ങൾ എവിടെ നിന്നാണ് ഹിന്ദി പഠിച്ചത് നിനക്കു ഇത് നന്നായി അറിയാമോ എന്ന് അദ്ദേഹം വാത്സല്യ പൂർവം ചോദിക്കുകയും ചെയ്‌തു.

ഒരു ജപ്പാൻ വിദ്യാർത്ഥി ഹിന്ദിയിൽ സംസാരിക്കുന്നതിൽ അത്ഭുതപ്പെട്ടു അദ്ദേഹം കുട്ടിയെ അഭിനന്ദിക്കുകയും ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു. ഓട്ടോഗ്രാഫ് കിട്ടിയതിൽ താൻ വളരെ സന്ദോഷവാനാണെന്ന് കുട്ടി അറിയിച്ചു. മാത്രമല്ല പ്രധാനമന്ത്രിയുടെ വളരെ മനോഹരമായ ചിത്രങ്ങളുമായി പെൺകുട്ടികളും അദ്ദേഹത്തെ വരവേറ്റിരുന്നു. ഛായചിത്രം ഇഷ്ട്ടപെട്ട മോദി അത് വാങ്ങി പരിശോധിക്കുകയും ഓട്ടോഗ്രാഫ് നൽകി കുട്ടികളെ അനുഗ്രഹിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വാത്സല്യമാർന്ന ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

Related Articles

Latest Articles