India

ഈസ്റ്റർ ദിനത്തിൽ ദില്ലി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ഈസ്റ്റര്‍ ദിനത്തിൽ രാജ്യതലസ്ഥാനത്തെ ദില്ലി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. ഇരുപത് മിനിറ്റിലേറെ സമയം അദ്ദേഹം പള്ളിയിൽ ചെലവിട്ടു. അദ്ദേഹം പ്രാർഥനകളുടെ ഭാഗമാവുകയും കത്തീഡ്രലിലെ ക്വയർ സംഘത്തിന്റെ പാട്ടുകൾ കേൾക്കുകയും ചെയ്തു. ശേഷം ദേവാലയ മുറ്റത്ത് ഒരു ദേവാദാരൂ വൃക്ഷത്തൈ നട്ടതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തിൽ ദേവാലയത്തിൽ സന്ദർശനം നടത്തുന്നതെന്നും അത് നൽകുന്ന സന്ദേശം വളരെ വലുതാണെന്നും സഭാനേതൃത്വം വ്യക്തമാക്കി. അദ്ദേഹം ആരുമായും ആശയവിനിമയം നടത്തുകയോ രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കുകയോ ചെയ്തില്ലെന്നാണ് വിവരം

ക്രൈസ്തവ സഭകളുമായി അടുക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ദേവാലയ സന്ദര്‍ശനം. നേരത്തെ അദ്ദേഹം ട്വിറ്ററിലൂടെ ഈസ്റ്റർ ആശംസകൾ നേർന്നിരുന്നു.

ന്യൂനപക്ഷങ്ങളോടുള്ള പിന്തുണ തെളിയിക്കുന്നതാകും പ്രധാനമന്ത്രിയുടെ സന്ദർശനമെന്നു ഫാ. ഫ്രാൻസിസ് സ്വാമിനാഥൻ പറഞ്ഞു. ‘‘പ്രധാനമന്ത്രി വരുമെന്ന് അറിഞ്ഞതിൽ ഞങ്ങൾ ആവേശഭരിതരാണ്. പ്രധാനമന്ത്രി പദവിയിലിരിക്കെ ഒരാൾ ചർച്ച് സന്ദർശിക്കുന്നത് ആദ്യമാണെന്നു കരുതുന്നു. പ്രധാനമന്ത്രി നേരിട്ടു വരുന്നത് വലിയൊരു സന്ദേശമാണ്. ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ അദ്ദേഹം സംരക്ഷിക്കുമെന്ന് ഞങ്ങൾക്ക് അറിയാം’’– ഫാ. ഫ്രാൻസിസ് സ്വാമിനാഥൻ ഒരു പ്രമുഖ വാർത്ത ഏജൻസിയോട് പറഞ്ഞു

B4 Admin

Recent Posts

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

8 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

12 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

14 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

14 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

16 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

16 hours ago