Monday, May 20, 2024
spot_img

വ്യാപാര ബന്ധം മെച്ചപ്പെടുത്തൽ: പ്രധാനമന്ത്രി മോദി അടുത്തയാഴ്ച ഭൂട്ടാൻ സന്ദർശിക്കും

ദില്ലി- പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച ഭൂട്ടാൻ സന്ദർശിക്കും. ഭൂട്ടാനും ഇന്ത്യയും തമ്മിലുളള വ്യാപാര ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്‍റെ ലക്ഷ്യം.ജല വൈദ്യുതി, ബഹിരാകാശം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സുപ്രധാന തീരുമാനം എടുക്കും. ഇന്ത്യയും ഭൂട്ടാനും തമ്മിലുളള വൈദ്യുത കരാറിൽ ഒപ്പ് വയ്ക്കും.

ഭൂട്ടാന്‍റെ പ്രധാന വികസന പങ്കാളിയാണ് ഇന്ത്യ. മുൻ പദ്ധതി വിഹിതം പോലെ 2018ൽ ആരംഭിച്ച ഭൂട്ടാന്‍റെ പന്ത്രണ്ടാം പഞ്ച വത്സര പദ്ധതിയ്ക്കായി ഇന്ത്യ 5,000 കോടി രൂപ നൽകിയിരുന്നു.ഓഗസ്റ്റ് 17, 18 തീയതികളിലാണ് മോദിയുടെ സന്ദർശനം. വികസനം പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ പങ്ക് നിലനിർത്തുമെന്നും അതേ സമയം ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.

ഭൂട്ടാൻ കയറ്റുമതിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യാപാര സഹായ കേന്ദ്രം തുടങ്ങുന്നതിന് ഇന്ത്യ 400 കോടി രൂപ നൽകും.ജല വൈദ്യുത സഹകരണത്തെ മാത്രമല്ല ഭൂട്ടാനുമായി സഹകരിക്കാവുന്ന മേഖലകളെ കുറിച്ചെല്ലാം ചർച്ച ചെയ്യും. വിവിധ മേഖലകളിൽ സഹകരണം ആണ് ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി കമ്പനികൾക്ക് ഇന്ത്യയിലേക്ക് കൂടുതൽ കയറ്റുമതി ചെയ്യാൻ പ്രേരിപ്പിക്കുന്നതിന് വ്യാപര പിന്തുണയ്ക്കായി ഈ പഞ്ചവത്സര പദ്ധതിയിൽ പ്രത്യേക പാക്കേജ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളും വൈദ്യുത കരാറിൽ ഒപ്പും വയ്ക്കും.5012 കോടി രൂപയുടെ മങ്‌ഡെചു പദ്ധതിയക്കായാണ് കരാർ .ഇതിനെ കുറിച്ചുളള ചർച്ചകളും ആരംഭിക്കും. ഭൂട്ടാന് വേണ്ടി ഇന്ത്യയുടെ ബഹിരാകാശ ഏജൻസി നിർമ്മിച്ച ഏഴ് കോടി രൂപയുടെ ഗ്രൗണ്ട് എർത്ത് സ്റ്റേഷൻ രണ്ട് പ്രധാനമന്ത്രിമാരും ഉദ്ഘാടനം ചെയ്യും. ഭൂട്ടാനിലും രൂപെ കാർഡ് ആരംഭിക്കുമെന്നും ഗോഖലെ പറഞ്ഞു.

Related Articles

Latest Articles