Monday, December 29, 2025

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ഇടപെട്ട് സുപ്രീം കോടതിയും; കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വന്നേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിന് പഞ്ചാബിൽ ഉണ്ടായ സുരക്ഷാ വീഴ്ച്ചയെക്കുറിച്ച് അന്വേഷണം നടത്താൻ കേന്ദ്ര സർക്കാരിനോടും പഞ്ചാബ് സംസ്ഥാനത്തോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ്ങിന്റെ വാദങ്ങൾ കേട്ട കോടതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ യാത്രാരേഖകൾ ഉടൻ സുരക്ഷിതമാക്കി സൂക്ഷിക്കാൻ പഞ്ചാബ്, ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് സുപ്രീം കോടതി നിർദേശിച്ചു.
പഞ്ചാബ് സർക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഉത്തരവിട്ട പ്രത്യേക അന്വേഷണങ്ങൾ തിങ്കളാഴ്ച വരെ നിർത്തിവയ്ക്കാനും ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

“സംഭവം പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് വളരെ ഗുരുതരമായ സാഹചര്യം സൃഷ്ടിച്ചു,” സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു, കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലെ ഫിറോസ്പൂർ മേഖലയിലെ മോദിയുടെ സന്ദർശനവും സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെടാൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് ‘ലോയേഴ്‌സ് വോയ്‌സ്’ എന്ന എൻജിഒ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത്. സുരക്ഷാ വീഴ്ച അന്താരാഷ്ട്ര നാണക്കേടുണ്ടാക്കാൻ സാധ്യതയുള്ള “അപൂർവ്വങ്ങളിൽ അപൂർവമായ” കേസാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജ്ജി സമർപ്പിച്ചത്. അന്വേഷണം സുപ്രീം കോടതിയുടെ മേൽനോട്ടത്തിലായിരിക്കണമെന്നും എൻജിഒ ആവശ്യപ്പെട്ടു. പഞ്ചാബ് പോലീസും സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പും (എസ്‌പിജി) മറ്റ് കേന്ദ്ര-സംസ്ഥാന ഏജൻസികളും രജിസ്ട്രാർ ജനറലിനോട് “സഹകരിക്കാനും ആവശ്യമായ സഹായം നൽകാനും” കോടതി ഉത്തരവിട്ടു

Related Articles

Latest Articles