Saturday, May 18, 2024
spot_img

ഒന്നും അവസാനിച്ചിട്ടില്ല, വലിയതോതില്‍ മരണങ്ങള്‍ക്കിടയാക്കും: ഒമിക്രോൺ അപകടകാരിയല്ലെന്ന വാദങ്ങൾ തള്ളി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് 19ന്റെ ഒമിക്രോണ്‍ വകഭേദം അപകടകാരിയല്ലെന്ന വാദങ്ങള്‍ തള്ളി ലോകാരോഗ്യ സംഘടന. മുൻ വകഭേദങ്ങളെപ്പോലെതന്നെ ഒമിക്രോണും അപകടകാരിയാണ്.

മാത്രമല്ല രോഗികളെ വലിയതോതിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങൾക്കിടയാക്കുകയും ചെയ്യുമെന്നും ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പുനൽകി.

അതേസമയം ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ ആളുകളിലേക്ക് ഒമിക്രോൺ വ്യാപിക്കുന്നുണ്ട്. ലോകത്ത് പലയിടത്തും ആശുപത്രികൾ നിറഞ്ഞുകവിയുന്ന അവസ്ഥയുണ്ട്. വാക്സിൻ സ്വീകരിച്ചവരിൽ ഡെൽറ്റയേക്കാൾ കുറച്ച് ആരോഗ്യപ്രശ്നം മാത്രമേ ഒമിക്രോൺ സൃഷ്ടിക്കുന്നുള്ളൂവെന്നതുകൊണ്ട് ഒമിക്രോണിനെ നിസാരമായി കാണാൻ കഴിയില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related Articles

Latest Articles