Friday, December 19, 2025

റേഷൻ വിഹിതം വാങ്ങാത്ത മുൻഗണന കാർഡുകാരെ കണ്ടെത്തും; ഇന്‍സ്പെക്ടര്‍മാര്‍ നേരിട്ടെത്തി പരിശോധിച്ച് തൽ സ്ഥിതി മനസിലാക്കി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ജി ആർ അനിലിന്റെ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണന റേഷൻ കാർഡുകാർ കഴിഞ്ഞ നാലു മാസക്കാലമായി റേഷന്‍ വിഹിതം കൈപ്പറ്റുന്നില്ലെന്ന പരാതിക്ക് പിന്നാലെ പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ. മുൻഗണന കാർഡുകാരെ കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. എഎവൈ റേഷന്‍കാര്‍ഡ് ഉടമകളില്‍ 11,590 പേര്‍ കഴിഞ്ഞ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ല. ഇതില്‍ ഒരംഗം മാത്രമുള്ള 7790 എഎവൈ കാര്‍ഡുകള്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തരത്തില്‍ റേഷന്‍ കൈപ്പറ്റാത്ത മുന്‍ഗണനാ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ ബന്ധപ്പെട്ട താലൂക്ക് റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ നേരിട്ടെത്തി പരിശോധിച്ച് നിജസ്ഥിതി മനസ്സിലാക്കി റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ മന്ത്രി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. റേഷന്‍ കൈപ്പറ്റാതെ അനര്‍ഹമായാണോ മുന്‍ഗണനാ കാര്‍ഡുകാര്‍ കൈവശം വച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles