Saturday, December 20, 2025

വയനാട്ടിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു; ഇടിച്ചുകയറിയത് കടയിലേക്ക്; യാത്രക്കാര്‍ക്ക് പരിക്ക്, കട പൂർണമായും തകർന്ന നിലയിൽ

കൽപ്പറ്റ: വയനാട് വൈത്തിരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ നിരവധിപ്പേര്‍ക്ക് പരിക്ക്. കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്.

നാൽപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അതിൽ നിരവധിപേർക്ക് പരുക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബസിന്റെ മുൻഭാഗം പൂർണ്ണമായും കടയുടെ ഉള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. കട പൂർണമായും തകർന്നു. കടയിലുണ്ടായിരുന്ന ഹംസ എന്ന വ്യാപാരിക്കും പരിക്കേറ്റു. സമീപത്തെ സ്റ്റേഷനറി കടയും ഭാഗികമായി തകർന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം ബസ് പുറത്തെടുത്തത്.

Related Articles

Latest Articles