Friday, April 26, 2024
spot_img

ഇത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പ്രതിരോധ നടപടി, പ്രശ്നമുണ്ടാക്കുന്നവർ മലയാളി ഭീകരൻ

കേരള-കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെള്ളാരെയില്‍ യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ പ്രവര്‍ത്തകനായ പ്രവീണ്‍ നെട്ടാരുവിനെ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ദക്ഷിണ കന്നട ജില്ലയിലെ ബെല്ലാരയിൽ ചിക്കൻ സ്റ്റാൾ അടച്ച് മടങ്ങവേയാണ് പ്രവീൺ നെട്ടാരുവിന് വെട്ടേറ്റത്. നഫൽ,സൈനുൾ അബിദ്, മുഹമ്മദ് സിയാദ്, അബ്ദുൾ റഷീദ്, റിയാസ് എന്നിവറാണ് കൊലപാതകത്തിലെ പ്രതികൾ. സംഭവത്തിൽ കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

കൊലപാതകത്തിന് ശേഷം പ്രതികൾ കേരളത്തിലേക്ക് കടക്കാനായി നേരത്തെ പദ്ധതിയിട്ടിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു. പ്രതികൾ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസിന്റെ വലയിൽ അകപ്പെട്ടത്. പ്രദേശത്ത് ഇസ്ലാമിക ഭീകരവാദം വളർത്തുന്നതിന് വേണ്ടിയാണ് പ്രവീണിനെ മതതീവ്രവാദികൾ കൊലപ്പെടുത്തിയതെന്ന് എൻഐഎ നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരള അതിര്‍ത്തിയായ കൊഡൗവിനോട് ചേര്‍ന്നുള്ള ദക്ഷിണ കന്നഡ ജില്ലയിലാണ് കൊലപാതകം നടന്നത്. ഇതിന്റെ ഭാഗമായി പുറത്ത് നിന്ന് കുടകിലേക്ക് വരുന്നവരെ പരിശോധിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള നിരവധി ക്രിമിനലുകള്‍ കുടകില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. ഇക്കൂട്ടര്‍ കര്‍ണാടകയില്‍ എത്തി കുറ്റകൃത്യങ്ങള്‍ ചെയ്യുകയും പിന്നീട് കേരളത്തിലേക്ക് ഒളിവില്‍പ്പോകുകയും ചെയ്യുന്നത് സാധാരണമായിരിക്കുന്നു. ഇത്തരത്തിലുള്ളവരെ പിടികൂടുകയെന്നതാണ് ഇനി സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ എത്തുന്നവരെയെല്ലാം നിരീക്ഷിക്കുമെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

ജാഗ്രത ശക്തമാക്കാന്‍ കുടക് ജില്ലയിലുടനീളം തൊണ്ണൂറ്റിയഞ്ച് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles