തിരുവനന്തപുരം: ഈ മാസം 22 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു. സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡിസംബര്‍ ആദ്യവാരം വീണ്ടും ചര്‍ച്ച നടത്താമെന്ന് ബസുടമകള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കി. അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബസുടമകള്‍ അറിയിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നത്. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കാനും മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററായി കുറയ്ക്കാനുമാണ് ബസുടമകള്‍ പ്രധാനമായും ആവശ്യപ്പെട്ടത്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തുക കൂട്ടമെന്നും ആവശ്യമുയര്‍ന്നു.

