മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാലും മമ്മൂട്ടിയും. എന്നാല്‍ ഇരുവരുടെയും പ്രതിഭകള്‍ പുറത്തുകൊണ്ടുവരുന്ന വിധത്തിലുള്ള ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. പ്രിയദര്‍ശന്‍ സിനിമകള്‍ എക്കാലവും തീയേറ്ററുകള്‍ നിറഞ്ഞോടിയ ചരിത്രമേയുള്ളൂ. പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെ നടത്തിയ അരങ്ങേറ്റം ചിത്രം , തേന്‍മാവിന്‍കൊമ്പത്ത് തുടങ്ങി നൂറുകണക്കിന് സിനിമകളാണ് മലയാൡകള്‍ക്ക് സമ്മാനിച്ചത്. മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും വെന്നിക്കൊടി പാറിക്കാന്‍ പ്രിയനായിട്ടുണ്ട്. പ്രിയന്റെ ചിത്രങ്ങള്‍ എപ്പോഴും വാണിജ്യപരമായി വിജയവുമായിരുന്നു. കാലവും കാഴ്ച്ചക്കാരെയും തിരിച്ചറിഞ്ഞ് ട്രെന്റ് സൃഷ്ടിക്കാനുള്ള പ്രത്യേക അഭിരുചിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ബോയിങ് ബോയിങ് ,മുത്തോട് മുത്ത്,അരം പ്ലസ് അരം കിന്നരം ,നിന്നിഷ്ടം എന്നിഷ്ടം,മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങി ഒത്തിരിയൊത്തിരി കോമഡി ,കുടുംബ ചിത്രങ്ങള്‍ . കരിയറില്‍ വിജയ കഥകള്‍ മാത്രം പറയാനുള്ള പ്രിയദര്‍ശന്‍ തനിക്ക് കിട്ടിയ ഒരു തിരിച്ചടിയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.
തനിക്ക് മൂന്ന് തവണ അടി കിട്ടിയിട്ടുണ്ടെന്നാണ് അദ്ദേഹം പരസ്യപ്പെടുത്തിയത്. എന്നാല്‍ ഈ അടികള്‍ ഒരാളില്‍ നിന്നല്ല ദൈവത്തില്‍ നിന്നാണ് തനിക്ക് കിട്ടിയതെന്നും പ്രിയന്‍ പറയുന്നു.തന്റെ ജീവിതത്തില്‍ സംഭവിച്ച മൂന്ന് വലിയ പരാജയങ്ങളെയാണ് അദ്ദേഹം ദൈവത്തിന്റെ അടിയായി തിരിച്ചറിയുന്നത്.മൂന്ന് പ്രാവശ്യം കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് താന്‍ താഴേക്ക് പോയത്.മലയാളത്തില്‍ ഒരു നിര്‍മാതാവും തന്നെ വിളിക്കാതിരുന്ന ഒരു സമയം ഉണ്ടായിരുന്നു. ആ സമയത്താണ് തമിഴിലും തെലുങ്കിലും പോയി സിനിമയെടുത്തത്. അതിന് ശേഷം എടുത്ത മലയാള ചിത്രമായിരുന്നു കിലുക്കം.
ഇതുപോലെ തന്നെ ഹിന്ദിയിലും വലിയ പരാജയങ്ങള്‍ സംഭവിച്ചു. ബോളിവുഡില്‍ നിന്ന് പുറത്താവാന്‍ ഇരുന്ന സമയത്താണ് പൂച്ചയ്‌ക്കൊരു മൂക്കുത്തി ഹങ്കാമയായി വിജയത്തിലേക്ക് എത്തിയത്.അവിടെ നിന്ന് തുടര്‍ച്ചയായി ഹിറ്റുകളായിരുന്നു.ഈ തിരിച്ചടികളില്‍ നിന്ന് പഠിച്ച പാഠങ്ങളാണ് തന്റെ അഹങ്കാരം ഇല്ലാതാക്കിയതെന്നും ഇതുപോലെ ഇനിയും സംഭവിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു.തനിക്ക് ശത്രുക്കളും അഹങ്കാരവുമില്ലെന്ന് മറ്റെന്ത് കുറവുകളും തനിക്കുണ്ടാവാമെന്ന് ആ വലിയ സംവിധായകന്‍ മനസു തുറക്കുന്നു. ഒരു ചാനലിന്റെ ലൈവ് പ്രോഗ്രാമിലാണ് പ്രിയന്‍ തന്റെ കരിയറിനെ കുറിച്ച് മനസ് തുറന്നത്. വലിയൊരു ഗ്യാപ്പിന് ശേഷം ബിഗ്ബജറ്റ് ചിത്രവുമായാണ് പ്രിയന്‍ വീണ്ടും മലയാളത്തില്‍ സജീവമാകുന്നത്.മരക്കാര്‍ ഒരു അറബിക്കടലിന്റെ സിംഹം. ആണ് അണിയറയില്‍ ഒരുങ്ങുന്നത്. തന്റെ സ്വപ്‌ന ചിത്രമാണിതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

