Friday, January 2, 2026

തെലങ്കാനയിൽ യുവതിയെ കൊലപ്പെടുത്തിയത് മദ്യം നൽകി ബോധരഹിതയാക്കിയതിനു ശേഷം

ഹൈദരാബാദ്: തെലങ്കാനയില്‍ 26കാരിയായ മൃഗഡോക്ടറെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം പുകയുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയാണ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുള്ളത്.

തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയതും കൊന്നതുമെല്ലാം വെറും ഒരുമണിക്കൂറു കൊണ്ട് ആണെന്നാണ് സൂചന .

കൂട്ടബലാല്‍സംഗത്തിനിരയാക്കുന്നതിനു മുമ്പ് പ്രതികള്‍ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി യുവതിയെ നിര്‍ബന്ധപൂര്‍വം കുടിപ്പിച്ചതായി ഉന്നത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പ്രതികള്‍ ശീതളപാനീയത്തില്‍ വിസ്‌കി കലര്‍ത്തി യുവതിയെ നിര്‍ബന്ധപൂര്‍വം കുടിപ്പിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രിയാണ് ഇരുപത്താറുകാരി കൂട്ടബലാല്‍സംഗത്തിനിരയായത്. വ്യാഴാഴ്ച രാവിലെ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയില്‍ ചടന്‍പള്ളിയിലെ കലുങ്കിന് താഴെ കണ്ടെത്തുകയായിരുന്നു.

Related Articles

Latest Articles