Monday, June 17, 2024
spot_img

പ്രൊഫസർ എ. സഹദേവൻ അന്തരിച്ചു; വിടവാങ്ങിയത് കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകനും, അദ്ധ്യാപകനും, ചലച്ചിത്ര നിരൂപകനും

കോട്ടയം: കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ചലച്ചിത്ര നിരൂപകനും അദ്ധ്യാപകനുമായ പ്രൊഫ. എ.സഹദേവൻ അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11:55 നായിരുന്നു അന്ത്യം. മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷനിൽ (മാസ്കോം) അദ്ധ്യാപകനായിരുന്നു. മാതൃഭൂമി, ഇന്ത്യാവിഷൻ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സഫാരി ടി വി യിലെ വേൾഡ് വാർ II എന്ന പരിപാടിയുടെ അവതാരകനാണ്. പാലക്കാട് പുതുശ്ശേരി സ്വദേശിയാണ്. 1951 ഒക്‌ടോബര്‍ 15-നായിരുന്നു ജനനം. മാത്തൂര്‍ താഴത്തെ കളത്തില്‍ കെ. സി. നായരുടെയും പൊല്‍പ്പുള്ളി ആത്തൂര്‍ പത്മാവതി അമ്മയുടെയും മകനാണ്. പുതുശ്ശേരി പൊല്‍പ്പുള്ളി, ഇലപ്പുള്ള, പാലക്കാട് മോത്തിലാല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പാലക്കാട് വിക്‌ടോറിയ കോളേജില്‍ നിന്ന് ബി.എ.യും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് എം.എയും പാസായി. ഫോര്‍ട്ട് കൊച്ചി ഡെല്‍റ്റാ സ്റ്റഡി, നീലഗിരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു.

Related Articles

Latest Articles