Wednesday, May 15, 2024
spot_img

പ്രൊഫ.പി.സി. കൃഷ്ണവര്‍മ്മ രാജ അന്തരിച്ചു’: സംസ്‌കാരം വൈകിട്ട് മാങ്കാവ് കോവിലകം ശ്മശാനത്തില്‍

കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളേജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പലും കേരള ക്ഷേത്ര സംരക്ഷണ സമിതി മുന്‍ സംസ്ഥാന പ്രസിഡന്റുമായ പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മ രാജ അന്തരിച്ചു. 76 വയസ്സായിരുന്നു. സാമൂതിരി രാജകുടുംബാംഗമായ അദ്ദേഹം മാങ്കാവ് പടിഞ്ഞാറെ കോവിലകത്തെ ചിത്രവെണ്മാടത്തിലായിരുന്നു താമസം. ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

അദ്ദേഹം ഗുരുവായൂരപ്പന്‍ കോളേജ് കൊമേഴ്‌സ് വിഭാഗം മേധാവി, സാമ്പത്തിക ശാസ്ത്ര അധ്യാപകന്‍, യോഗാചാര്യന്‍, ആധ്യാത്മിക പ്രാസംഗികന്‍, വിവിധ ക്ഷേത്ര പരിപാലന സമിതികളുടെ ഉപദേഷ്ടാവ്, സനാതന ധര്‍മ്മ പ്രചാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്.

കൂടാതെ സാമ്പത്തികശാസ്ത്രവും യോഗയും വിഷയമാക്കി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. നിലവില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന മുന്‍ അധ്യക്ഷനായിരുന്ന അദ്ദേഹം ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ്. ജന്മഭൂമി കോഴിക്കോട് എഡിഷന്‍ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ആയിരുന്നു.

അതേസമയം 1987-ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മത്സരിച്ചിട്ടുണ്ട്. തൃശാല ഭഗവതി ക്ഷേത്രം സെക്രട്ടറി, കച്ചേരിക്കുന്ന് സരസ്വതി വിദ്യാനികേതന്‍ വികസന സമിതി സെക്രട്ടറി, സനാതന ധര്‍മ്മപരിഷത് ഉപാധ്യക്ഷന്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. സംസ്‌കാരം ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് മാങ്കാവ് കോവിലകം ശ്മശാനത്തില്‍ നടന്നു .

Related Articles

Latest Articles