കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളേജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പലും കേരള ക്ഷേത്ര സംരക്ഷണ സമിതി മുന്‍ സംസ്ഥാന പ്രസിഡന്റുമായ പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മ രാജ അന്തരിച്ചു. 76 വയസ്സായിരുന്നു. സാമൂതിരി രാജകുടുംബാംഗമായ അദ്ദേഹം മാങ്കാവ് പടിഞ്ഞാറെ കോവിലകത്തെ ചിത്രവെണ്മാടത്തിലായിരുന്നു താമസം. ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
അദ്ദേഹം ഗുരുവായൂരപ്പന്‍ കോളേജ് കൊമേഴ്‌സ് വിഭാഗം മേധാവി, സാമ്പത്തിക ശാസ്ത്ര അധ്യാപകന്‍, യോഗാചാര്യന്‍, ആധ്യാത്മിക പ്രാസംഗികന്‍, വിവിധ ക്ഷേത്ര പരിപാലന സമിതികളുടെ ഉപദേഷ്ടാവ്, സനാതന ധര്‍മ്മ പ്രചാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്.
കൂടാതെ സാമ്പത്തികശാസ്ത്രവും യോഗയും വിഷയമാക്കി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. നിലവില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന മുന്‍ അധ്യക്ഷനായിരുന്ന അദ്ദേഹം ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ്. ജന്മഭൂമി കോഴിക്കോട് എഡിഷന്‍ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ആയിരുന്നു.
അതേസമയം 1987-ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മത്സരിച്ചിട്ടുണ്ട്. തൃശാല ഭഗവതി ക്ഷേത്രം സെക്രട്ടറി, കച്ചേരിക്കുന്ന് സരസ്വതി വിദ്യാനികേതന്‍ വികസന സമിതി സെക്രട്ടറി, സനാതന ധര്‍മ്മപരിഷത് ഉപാധ്യക്ഷന്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. സംസ്‌കാരം ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് മാങ്കാവ് കോവിലകം ശ്മശാനത്തില്‍ നടന്നു .
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…