ബാഗ്ദാദ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് സുലൈമാന്‍ അഹമ്മദ് മുദീന് കൊല്ലപ്പെട്ടു. ഇറാക്കിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ അന്ബാറില് ഇറാക്ക് സുരക്ഷാ സേന നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പ്രവിശ്യയിലെ ഐഎസ് ക്യാമ്പുകളുടെ ചുമതല വഹിച്ചിരുന്നത് മുദീനാണെന്ന് പ്രവിശ്യ പോലീസ് മേധാവി പറഞ്ഞു.
അന്‍ബാര്‍ പ്രവിശ്യാ തലസ്ഥാനമായ റമാദിക്ക് സമീപമുള്ള മരുഭൂപ്രദേശത്ത് വച്ചാണ് ഐഎസ് നേതാവിനെ വധിച്ചത്. ഓപ്പറേഷന്‍സ് കമാന്‍ഡും പ്രോവിന്ഷ്യല് പോലീസ് കമാന്‍ഡോസും സംയുക്തമായായിരുന്നു ആക്രമണം. പ്രവിശ്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരന്‍ ഇയാളായിരുന്നു. ഐഎസിന്റെ പതനത്തോടെ ഇറാക്കിലെ സുരക്ഷാ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും ഒറ്റപ്പെട്ട ആക്രമണങ്ങളും നീക്കങ്ങളും ഇപ്പോഴും ചെറുതല്ലാത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…