Saturday, October 3, 2026

ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര​ന്‍, ഐഎസ് നേതാവ് സു​ലൈ​മാ​ന്‍ അ​ഹ​മ്മ​ദ് മു​ദീ​ന്‍ കൊ​ല്ല​പ്പെ​ട്ടു

ബാ​ഗ്ദാ​ദ്: ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് നേ​താ​വ് സു​ലൈ​മാ​ന്‍ അ​ഹ​മ്മ​ദ് മു​ദീ​ന്‍ കൊ​ല്ല​പ്പെ​ട്ടു. ഇ​റാ​ക്കി​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​വി​ശ്യ​യാ​യ അ​ന്‍​ബാ​റി​ല്‍ ഇ​റാ​ക്ക് സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​വി​ശ്യ​യി​ലെ ഐ​എ​സ് ക്യാമ്പുക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​ത് മു​ദീ​നാ​ണെ​ന്ന് പ്ര​വി​ശ്യ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

അ​ന്‍​ബാ​ര്‍ പ്ര​വി​ശ്യാ ത​ല​സ്ഥാ​ന​മാ​യ റ​മാ​ദി​ക്ക് സ​മീ​പ​മു​ള്ള മ​രു​ഭൂ​പ്ര​ദേ​ശ​ത്ത് വ​ച്ചാ​ണ് ഐ​എ​സ് നേ​താ​വി​നെ വ​ധി​ച്ച​ത്. ഓ​പ്പ​റേ​ഷ​ന്‍‌​സ് ക​മാ​ന്‍​ഡും പ്രോ​വി​ന്‍​ഷ്യ​ല്‍ പോ​ലീ​സ് ക​മാ​ന്‍​ഡോ​സും സം‍​യു​ക്ത​മാ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. പ്ര​വി​ശ്യ​യി​ല്‍ ന​ട​ന്ന നി​ര​വ​ധി ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര​ന്‍ ഇ​യാ​ളാ​യി​രു​ന്നു. ഐ​എ​സി​ന്‍റെ പ​ത​ന​ത്തോ​ടെ ഇ​റാ​ക്കി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ങ്കി​ലും ഒ​റ്റ​പ്പെ​ട്ട ആ​ക്ര​മ​ണ​ങ്ങ​ളും നീ​ക്ക​ങ്ങ​ളും ഇ​പ്പോ​ഴും ചെ​റു​ത​ല്ലാ​ത്ത ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്.

Related Articles

Latest Articles