പാറ്റ്ന : വസ്തു തർക്കത്തെ തുടർന്ന് ബിഹാറില്‍ യുവതിയെ അടിച്ചുകൊന്നശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് വയലില്‍ ഉപേക്ഷിച്ചു. ബിഹാറിലെ മെഹന്ദിപുര്‍ സ്വദേശിനിയായ 45-കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ അയല്‍ക്കാരായ അഞ്ചുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ വയലില്‍ നിന്ന് കണ്ടെത്തിയത്.
കൃഷിയിടത്തില്‍ ജോലിചെയ്യുന്നതിനിടെയാണ് അയല്‍ക്കാർ സ്ത്രീയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. മരണം ഉറപ്പിച്ച ശേഷവും യുവതിയോടുള്ള ദേഷ്യം തീരാതെ പ്രതികൾ കത്തി കൊണ്ട് അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും നാവ് മുറിച്ചെടുക്കുകയും സ്വകാര്യഭാഗങ്ങളില്‍ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇതിനുശേഷം മൃതദേഹം വയലിൽ തന്നെ ഉപേക്ഷിച്ച് പ്രതികൾ
കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തതായും പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പോലീസ് അധികൃതർ അറിയിച്ചു.

