Wednesday, May 1, 2024
spot_img

പാകിസ്ഥാനിൽ വീണ്ടും ന്യൂനപക്ഷ വേട്ട ; ഹിന്ദു സ്ത്രീയുടെ ഭൗതികാവശിഷ്ടങ്ങൾ അവഹേളിച്ചെന്നാരോപണം ; നൂറുകണക്കിന് ഹിന്ദു സമുദായാംഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തി

ബലൂചിസ്ഥാൻ : കലാട്ട് പട്ടണത്തിൽ ഹിന്ദു സ്ത്രീയുടെ ഭൗതികാവശിഷ്ടങ്ങൾ അവഹേളിച്ചെന്നാരോപിച്ച് നൂറുകണക്കിന് ഹിന്ദുക്കൾ ഞായറാഴ്ച്ച പ്രതിഷേധിച്ചു.നൂറുകണക്കിന് ഹിന്ദു സമുദായാംഗങ്ങൾ കാളാറ്റിൽ പ്രതിഷേധ പ്രകടനം നടത്തിയതായാണ് റിപ്പോർട്ട്.

‘ഒരു ഹിന്ദു സ്ത്രീ അടുത്തിടെ മരിച്ചു . ബന്ധുക്കൾ ആ സ്ത്രീയെ ഷംഷൻ ഘട്ടിൽ (ശ്മശാനസ്ഥലം) സംസ്‌കരിച്ചു. ശനിയാഴ്ച്ച രാത്രി ചില അജ്ഞാതർ
ശ്മശാനത്തിൽ പോയ ശേഷം ഭൗതികാവശിഷ്ടങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയും അവശിഷ്ടങ്ങൾ അശുദ്ധമാക്കുകയും ചെയ്തു’ ഹിന്ദു സമൂഹത്തിന്റെ ഒരു പ്രതിനിധി പറഞ്ഞു

ഇതിനെ തുടർന്ന് നൂറുകണക്കിന് ഹിന്ദു സമുദായാംഗങ്ങൾ ഞായറാഴ്ച്ച പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി നഗരത്തിലെ റോഡുകളിൽ മാർച്ച് നടത്തി. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വ്യാപാരികൾ കടകളടച്ച് ഷാഹി ബസാർ പരിസരത്ത് തടിച്ചുകൂടി മാർച്ചിൽ പങ്കെടുത്തു.
ഹിന്ദു സമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ മുസ്ലീം മതനേതാക്കളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധത്തിൽ പങ്കുചേർന്നു. പ്രാദേശിക ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിച്ചാണ് മാർച്ച് നടത്തിയതെന്ന് റിപ്പോർട്ട് . പ്രതിഷേധ റാലിയിൽ സംസാരിച്ച സമുദായ നേതാക്കൾ സംഭവത്തെ അപലപിക്കുകയും മുഴുവൻ സമൂഹത്തിന്റെയും വികാരം വ്രണപ്പെടുത്തിയ ഈ പ്രവൃത്തിയിൽ ഉൾപ്പെട്ടവരെ പോലീസ് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

പ്രാദേശിക ഭരണകൂടവുമായുള്ള ചർച്ചയെ തുടർന്ന് പ്രതിഷേധക്കാർ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ വീണ്ടും സമരം നടത്തുമെന്നും അവർ പറഞ്ഞു. പാക്കിസ്ഥാനിലെ ന്യൂനപക്ഷ സമുദായമാണ് ഹിന്ദുക്കൾ. ന്യൂനപക്ഷമായ ഹിന്ദു സമുദായത്തിൽ നിന്നുള്ള 22,10,566 ആളുകളാണ് പാകിസ്ഥാനിലുള്ളത്. രാജ്യത്തെ മൊത്തം രജിസ്റ്റർ ചെയ്ത 18,68,90,601 ജനസംഖ്യയുടെ 1.18 ശതമാനം മാത്രമാണ് ഹിന്ദുക്കളുള്ളത് എന്നാണ് സെന്റർ ഫോർ പീസ് ആൻഡ് ജസ്റ്റിസിന്റെ റിപ്പോർട്ട്

Related Articles

Latest Articles