India

അനുമതിയില്ലാതെ രാഷ്ട്രപതി ഭവന് മുൻപിൽ പ്രതിഷേധം; രാഹുൽ ഗാന്ധി ഉൾപ്പടെ കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: രാഷ്‌ട്രപതി ഭവന് മുൻപിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. അനുമതിയില്ലാതെ രാഷ്‌ട്രപതി ഭവന് മുൻപിൽ പ്രതിഷേധിച്ചതിനാണ് രാഹുലിനെയും മറ്റ് കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്തത്. ജിഎസ്ടി വർദ്ധന, നാണയപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരായ പ്രതിഷേധം എന്ന പേരിലാണ് രാഷ്‌ട്രപതി ഭവന് മുൻപിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.

രാഷ്‌ട്രപതി ഭവനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു. വസതിയ്‌ക്ക് മുൻപിൽവെച്ച് പോലീസ് കോൺഗ്രസ് നേതാക്കളെ ബാരിക്കേഡ് പയോഗിച്ച് തടഞ്ഞു. ഇതോടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടർന്നാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. ശശി തരൂർ എംപി, കോൺഗ്രസ് നേതാവും മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് എന്നിവരെയും പോലീസ് തടഞ്ഞു.

പിന്നാലെ രാഹുൽ ഗാന്ധിയെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് പ്രിയങ്കാ വാദ്രയും മറ്റ് കോൺഗ്രസ് നേതാക്കളും എഐസിസി ആസ്ഥാനത്തിനു മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നിലവിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താനും ശ്രമമുണ്ട്. ഇത് പോലീസ് തടഞ്ഞു.

B4 Admin

Recent Posts

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

5 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

1 day ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

1 day ago